മാധ്യമപ്രവര്‍ത്തകന്‍െറ കരണത്തടിച്ചു; മറഡോണ വീണ്ടും വിവാദത്തില്‍
text_fieldsബ്വേനസ് എയ്റിസ്: മാധ്യമപ്രവ൪ത്തകനെ തല്ലി ഡീഗോ മറഡോണ വീണ്ടും വിവാദത്തിൽ. തലസ്ഥാനമായ ബ്വേനസ് എയ്റിസിൽ തിയറ്ററിന് പുറത്തുവെച്ചായിരുന്നു സംഭവം. കുട്ടികളുടെ ദിനത്തിൽ തിയറ്ററിൽ കുട്ടികളുടെ നാടകം കാണാൻ മുൻ ഭാര്യ വെറോനിക്ക ഒജേഡ, മകൻ ഡീഗോ ഫെ൪ണാണ്ടോ എന്നിവ൪ക്കൊപ്പമത്തെിയതായിരുന്നു അദ്ദേഹം.
നാടകം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരുകൂട്ടം മാധ്യമപ്രവ൪ത്തക൪ താരത്തെ വളഞ്ഞു. ഇതിനിടെ ഒരു മാധ്യമപ്രവ൪ത്തകൻ ഒജേഡയോട് കണ്ണിറുക്കിക്കാണിച്ചതാണ് മറഡോണയെ പ്രകോപിപ്പിച്ചത്. കാറിൽനിന്ന് തിരിച്ചിറങ്ങിയ അദ്ദേഹം മാധ്യമപ്രവ൪ത്തകനെ ചീത്തവിളിക്കുകയും കരണത്ത് ആഞ്ഞടിക്കുകയുമായിരുന്നു. ഈ രംഗങ്ങൾ അവിടെ കൂടിയ പത്രഫോട്ടോഗ്രാഫ൪മാരും ചാനൽകാമറാമാന്മാരും പക൪ത്തിയതോടെ അ൪ജൻറീന മാധ്യമങ്ങൾ വാ൪ത്ത ആഘോഷിച്ചു. നീയെന്തിന് എൻെറ ഭാര്യയെക്കുറിച്ച് മോശമായി ചിന്തിക്കുന്നുവെന്ന് ആക്രോശിച്ചായിരുന്നുവത്രെ മറഡോണ മാധ്യമപ്രവ൪ത്തകനെ തല്ലിയതെന്നാണ് മാധ്യമറിപ്പോ൪ട്ടുകൾ.
ആധുനിക ഫുട്ബാളിലെ മികച്ച താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന മറഡോണ ഇതിന് മുമ്പും വിവാദങ്ങളെ തുട൪ന്ന് ശ്രദ്ധാകേന്ദ്രമായിരുന്നു. 1986 ലോകകപ്പിൽ മറഡോണ ഇംഗ്ളണ്ടിനെതിരെ ‘ദൈവത്തിൻെറ കൈകൊണ്ട്’ നേടിയ ഗോളിൻെറ വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. 1994 ലോകകപ്പിൽ ഉത്തേജകം ഉപയോഗിച്ചതായി കണ്ടത്തെിയതിനെ തുട൪ന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. നാല് വ൪ഷത്തിന് ശേഷം എയ൪ റൈഫിൾസ് ഉപയോഗിച്ച് മാധ്യമപ്രവ൪ത്തകനെ വെടിവെച്ചതും വിവാദമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.