പന്ന്യന്‍ മാറേണ്ടി വരും
text_fieldsന്യൂഡൽഹി: തിരുവനന്തപുരം ലോക്സഭാ സീറ്റിലെ സ്ഥാനാ൪ഥി നി൪ണയം സംബന്ധിച്ച് പാ൪ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുട൪ച്ചയായി സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പന്ന്യൻ രവീന്ദ്രൻ മാറേണ്ടി വരും. എന്നാൽ, ഉടനടി അത് വേണമോ എന്ന കാര്യമാണ് കേന്ദ്ര-സംസ്ഥാന നേതൃത്വം പരിശോധിച്ചുവരുന്നത്. അടുത്തവ൪ഷം ആദ്യം നടക്കുന്ന പാ൪ട്ടി കോൺഗ്രസ് വരെ പന്ന്യൻ തുടരുന്നതാണ് ഉചിതമെന്ന കാഴ്ചപ്പാടിന് മുൻതൂക്കവുമുണ്ട്. സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞുവരുന്നതിന് അനുസരിച്ചാവും തുട൪നടപടികൾ. 18,19 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ നി൪വാഹക സമിതി യോഗം ഇക്കാര്യത്തിൽ നി൪ണായകമാവും.
കേരള സാഹചര്യങ്ങൾ വിലയിരുത്തുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം 15നും ചേരും. പന്ന്യൻ രവീന്ദ്രൻ രാജി സന്നദ്ധത പ്രകടിപ്പിച്ചു, നേതാക്കൾ വിലക്കി എന്നെല്ലാമുള്ള വാ൪ത്തകൾ പുറത്തുവരുന്നതിനിടയിലും സംസ്ഥാന സെക്രട്ടറി അനഭിമതനായി മാറിക്കഴിഞ്ഞെന്നതാണ് സ്ഥിതി. പാ൪ട്ടി പ്രവ൪ത്തക൪ക്കും പൊതുസമൂaഹത്തിനുമിടയിൽ സി.പി.ഐക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പന്ന്യനെ നായകസ്ഥാനത്തുനി൪ത്തി മുന്നോട്ടുപോകാൻ കഴിയില്ളെന്ന തിരിച്ചറിവിലാണ് നേതൃനിര. സി.പി.ഐയുടെ ഇതുവരെയുള്ള പാരമ്പര്യത്തിൽ സെക്രട്ടറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. മൂന്നുപേരെ തരംതാഴ്ത്തിയതിൽ സി. ദിവാകരൻ അഖിലേന്ത്യാ നി൪വാഹക സമിതി അംഗമാണ്. സംസ്ഥാന സമിതിയിൽനിന്ന് തരംതാഴ്ത്തപ്പെട്ട അദ്ദേഹത്തിന്, അതിനു മുകളിലത്തെ കമ്മിറ്റിയിലുള്ള അംഗത്വം നഷ്ടപ്പെടുമെന്നുറപ്പാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.