സ്വകാര്യ ഹജ്ജ് ക്വോട്ടക്കുള്ള അപേക്ഷ ഇനി പരിഗണിക്കില്ല: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്വകാര്യഹജ്ജ് ക്വോട്ടക്ക് തങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് 12 സ്വകാര്യ ഓപറേറ്റ൪മാ൪ സമ൪പ്പിച്ച ഹരജികൾ സുപ്രീംകോടതി തള്ളി. ഈ വ൪ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ഈ മാസം 16നകം പൂ൪ത്തിയാക്കണമെന്നാണ് സൗദി സ൪ക്കാ൪ നി൪ദേശിച്ചിരിക്കുന്നതെന്നും ഇതിനെ തടസ്സപ്പെടുത്തുന്ന ഹരജികൾ പരിഗണിക്കാൻ കഴിയില്ളെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് സ്വകാര്യ ഓപറേറ്റ൪മാരുടെ ഹരജി തള്ളിയത്.
ടൂ൪ ഓപറേറ്റ൪മാ൪ വൈകിയാണ് കോടതിയെ സമീപിച്ചതെന്നും ബെഞ്ച് പറഞ്ഞു. ഇനിയും പുതിയ ഹരജികൾ ഈ സമയം പരിഗണിച്ചാൽ ഈ വ൪ഷത്തെ ക്രമീകരണങ്ങളെ അത് ദോഷകരമായി ബാധിക്കും. അതിനാൽ ഇത്തരമൊരു നടപടിക്ക് തയാറല്ളെന്ന് കോടതി പറഞ്ഞു.
ഹജ്ജ് ക്വോട്ടക്ക് പരിഗണിക്കാൻ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ചതിനാൽ തങ്ങൾക്ക് വേണ്ടത്ര സമയം ലഭിച്ചില്ളെന്ന് സ്വകാര്യ ഓപറേറ്റ൪മാ൪ വാദിച്ചുനോക്കി. എന്നാൽ പരാതി എന്താണെങ്കിലും ഈ വ൪ഷത്തെ ക്വോട്ടക്ക് പരിഗണിക്കാൻ കഴിയില്ളെന്നായിരുന്നു കോടതിയുടെ പ്രതികരണം. വ്യാഴാഴ്ച 21 ടൂ൪ ഓപറേറ്റ൪മാരുടെ അപേക്ഷകൾ പരിഗണിക്കാൻ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുട൪ന്നാണ് കൂടുതൽ സ്വകാര്യ ഓപറേറ്റ൪മാ൪ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
കോടതി വിധിക്ക് വിരുദ്ധമായി ഹജ്ജ് നയം സംബന്ധിച്ച സ൪ക്കുല൪ ഇറക്കിയതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഓ൪മിപ്പിച്ച സുപ്രീംകോടതി സ്വകാര്യ ക്വോട്ടക്ക് അപേക്ഷിക്കുന്നവ൪ മൂന്ന് വ൪ഷത്തെ പണമിടപാടുകളുടെ രേഖകൾ സമ൪പ്പിക്കണമെന്ന 2014ലെ ഹജ്ജ് നയത്തിലെ ഏഴാം വ്യവസ്ഥ തിരുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.