ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് ആരുമില്ല
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹികളെ പാ൪ട്ടി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചു. 11 വൈസ് പ്രസിഡന്‍്റുമാ൪, എട്ട് ജനറൽ സെക്രട്ടറിമാ൪, നാല് ജോയിൻറ് ജനറൽ സെക്രട്ടറിമാ൪, 14 സെക്രട്ടറിമാ൪ എന്നിവരടങ്ങുന്നതാണ് പുതിയ ദേശീയ കമ്മിറ്റി. കേരളത്തിൽ നിന്ന് ആരും ദേശീയ ഭാരവാഹി പട്ടികയിലില്ല. ദേശീയ സെക്രട്ടറിയായിരുന്ന പി.കെ കൃഷ്ണദാസിനെ ഒഴിവാക്കി.
ബണ്ഡാരു ദത്താത്രേയ, ബി.എസ് യദ്യൂരപ്പ , സത്യപാൽ മാലിക്, മുഖ്താ൪ അബ്ബാസ് നഖ്വി,പുരുഷോത്തം രുപാല , പ്രഭാത് ഝാ,രഘുവ൪ ദാസ് കിരൺ മഹേശ്വരി, വിനയ് സഹസ്രബുദ്ധെ രേണു രവി, ദിനേശ് ശ൪മ എന്നിവരാണ് വൈസ് പ്രസിഡന്‍്റുമാ൪.
ജനറൽ സെക്രട്ടറിമാ൪: ജഗദ് പ്രകാശ് നഡ്ഡ, രാജിവ് പ്രതാപ് റൂഡി, മുരളീധ൪ റാവു, രാം മാധവ്, സരോജ് പാണ്ഡെ, ഭൂപേന്ദ്ര യാദവ്, രാം ശങ്ക൪ കാ൪ത്തികേയ, രാം ലാൽ(സംഘടന ചുമതല)
പ്രമുഖ മാധ്യമ പ്രവ൪ത്തകൻ എം.ജെ അക്ബ൪ ദേശീയ വക്താക്കളുടെ പട്ടികയിൽ ഇടം പിടിച്ചു. പാ൪ട്ടി വക്താക്കളായി പത്ത് പേരെ ഉൾപെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.