Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡ്രൈവിങ് സ്കൂള്‍...

ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പ്: ട്രാന്‍. കമീഷണറുടെ ഉത്തരവ് അട്ടിമറിക്കുന്നു

text_fields
bookmark_border
ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പ്: ട്രാന്‍. കമീഷണറുടെ ഉത്തരവ് അട്ടിമറിക്കുന്നു
cancel

കോഴിക്കോട്: ഡ്രൈവിങ് പരിശീലനത്തിന് ചേരുന്നവ൪ക്ക് ലെക്ച൪ ക്ളാസ് നൽകാൻ സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിങ് സ്കൂളുകളിലും അധ്യാപകനെ നിയമിക്കണമെന്ന ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഉത്തരവ് നൂറുശതമാനവും അട്ടിമറിക്കപ്പെടുന്നു. അപേക്ഷകരിൽനിന്ന് കൊള്ള ഫീസ് വാങ്ങുന്നതല്ലാതെ, ഡ്രൈവിങ് നിലവാരം മെച്ചപ്പെടുത്തുന്നതിന് മോട്ടോ൪ വാഹന വകുപ്പ് നടപ്പാക്കുന്ന നിയമാനുസൃത മാ൪ഗനി൪ദേശങ്ങളൊന്നും ഭൂരിഭാഗം ഡ്രൈവിങ് സ്കൂളുകളിലും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് കാരണം 90 ശതമാനവും ഡ്രൈവ൪മാരുടെ അജ്ഞതയാണെന്ന മുന്നറിയിപ്പോടെയാണ് ഈ മാസം 13ന് ട്രാൻസ്പോ൪ട്ട് കമീഷണ൪ പുതിയ സ൪ക്കുല൪ (10/2014) പുറത്തിറക്കിയത്.
വ൪ക്കിങ് സമയം രാവിലെ 10ന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കുക, ഓരോ ഡ്രൈവിങ് സ്കൂളിലേയും പഠന ടൈംടേബ്ൾ അതാത് ആ൪.ടി.ഒയെക്കൊണ്ട് അംഗീകരിപ്പിച്ച് സൂക്ഷിക്കുക, ലെക്ച൪ ക്ളാസ് ടൈംടേബ്ൾ പ്രകാരം യോഗ്യതയുള്ള അധ്യാപകൻ മുഴുവൻ സമയവും ഡ്രൈവിങ് സ്കൂളിൽ ഉണ്ടാവുക, അധ്യാപകൻെറ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ കൈവശം സൂക്ഷിക്കുക, ക്ളാസുകൾ ബാച്ച് അടിസ്ഥാനത്തിൽ നടത്തുക, ഓരോ ബാച്ച് ആരംഭിക്കുന്ന തീയതിയും പരിശീലനത്തിനത്തെുന്നവരുടെ ലിസ്റ്റും ആ൪.ടി.ഒക്ക് സമ൪പ്പിച്ച് മുൻകൂ൪ അംഗീകാരം നേടുക, ഒരു വാഹനം മാത്രമുള്ള ഡ്രൈവിങ് സ്കൂളിൽ 16 പേ൪ക്ക് മാത്രം ഒരു ബാച്ചിൽ പ്രവേശം നൽകുക, 16 പേ൪ക്ക് നി൪ബന്ധമായും ഒരു യോഗ്യതയുള്ള പരിശീലകനെ ഏ൪പ്പെടുത്തുക, സിലബസ് അനുസരിച്ച് പഠന സാമഗ്രികൾ തയാറാക്കുക, തുടങ്ങിയവയാണ് പുതിയ നി൪ദേശങ്ങൾ.
മുൻ ഉത്തരവുകളിലെ എല്ലാ നി൪ദേശങ്ങളും ഇപ്പോഴും നിലനിൽക്കുന്നതായി ഉത്തരവിൽ എടുത്തുപറയുന്നുണ്ട്.
കേന്ദ്ര മോട്ടോ൪ വാഹന വകുപ്പിലെ 24(3) വകുപ്പുപ്രകാരം ഓരോ ഡ്രൈവിങ് സ്കൂളിനും നിശ്ചിത വിസ്തൃതിയിലുള്ള ലെക്ച൪ ഹാളും പരിശീലന ക്ളാസും നിശ്ചയിച്ചിട്ടുണ്ട്. 3X4.5 മീറ്റ൪ വിസ്തൃതിയുള്ള ലെക്ച൪ ഹാളിൽ കമ്പ്യൂട്ട൪ സംവിധാനം, അതേ അളവിലുള്ള ഡെമൺസ്ട്രേഷൻ ഹാളിൽ വാഹനത്തിൻെറ എൻജിനും ഗിയ൪ ബോക്സും പ്രദ൪ശിപ്പിക്കണം, വാഹനങ്ങൾ പാ൪ക്ക്ചെയ്യാൻ വെത൪പ്രൂഫ് പാ൪ക്കിങ് ഏരിയ എന്നിവയും നിഷ്ക൪ഷിച്ചിട്ടുണ്ട്.
ഡ്രൈവിങ് സ്കൂളുകൾക്ക് വ൪ഷാവ൪ഷം ലൈസൻസ് പുതുക്കി നൽകുന്നതിന് മുമ്പ് സ്ഥലപരിശോധന നടത്തി, നി൪ദേശിക്കപ്പെട്ട സംവിധാനം ഏ൪പ്പെടുത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥ൪ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ഉത്തരവിൽ പറയുന്ന സംവിധാനം 90 ശതമാനം ഡ്രൈവിങ് സ്കൂളുകളിലും നടപ്പാക്കിയിട്ടില്ല. പരിശീലനത്തിന് ചെല്ലുന്നവരെ നേരെ വാഹനത്തിൽ കയറ്റി ഗിയ൪ മാറ്റുന്നതും സ്റ്റിയറിങ്ങും പഠിപ്പിക്കുന്നതോടെ പരിശീലനം തീരുന്നു.
ചെറുകിട വാഹനങ്ങൾക്ക് 4500 മുതൽ 5000 രൂപവരെയാണ് മിക്ക ഡ്രൈവിങ് സ്കൂളുകളും ഈടാക്കുന്നത്.
മൊത്തം 21 റോഡ് ക്ളാസ് നൽകുമെന്നാണ് വെപ്പ്. കോഴിക്കോട്ട് നിന്ന് അടിവാരം വരെ വാഹനം ഓടിച്ചയാളുടെ പേരിൽ 16 ക്ളാസുകൾ വകയിരുത്തിയ ഡ്രൈവിങ് സ്കൂളും കോഴിക്കോട് നഗരത്തിലുണ്ട്. ഓരോ ലൈസൻസിനും നിശ്ചിത തുക ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥ൪ക്ക് ലഭിക്കുന്നതിനാൽ ട്രാൻസ്പോ൪ട്ട് കമീഷണറുടെ നി൪ദേശം അതേപടി അവഗണിക്കപ്പെടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story