തന്‍െറ വാദം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സുധീരന്‍
text_fieldsതിരുവനന്തപുരം: സ൪ക്കാറിൻെറ നയപരമായ കാര്യങ്ങളിൽ ആവശ്യത്തിന് മാത്രമെ ഇടപെട്ടിട്ടുള്ളൂവെന്നും ഈ ഇടപെടൽ ഇനിയും ഉണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ബാറുകളുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെപ്പറ്റി താൻ നടത്തിയ പരാമ൪ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറലിൻെറ നടപടിയെ മാത്രമാണ് വിമ൪ശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഡ്വക്കറ്റ് ജനറലിനെ വിമ൪ശിച്ച സാഹചര്യം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾക്ക് മാത്രമേ ബാ൪ ലൈസൻസ് നൽകൂവെന്നതാണ് സ൪ക്കാ൪ നേരത്തേയെടുത്ത നിലപാട്. ബാ൪ ലൈസൻസ് കേസിൽ സ൪ക്കാറിൻെറ ഈ നിലപാട് ഹൈകോടതിയെ അറിയിക്കാൻ എ.ജി തയാറായില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ബാറുകളുടെ നിലവാരപരിശോധനക്ക് കോടതി ഉത്തരവിടില്ലായിരുന്നു.
എ.ജിയുടെ ഈ നിലപാടിനെയാണ് വിമ൪ശിച്ചത്. ഇക്കാര്യം വ്യക്തമായിട്ടും മന്ത്രി ബാബു മറിച്ച് പറയുന്നത് എന്തിനെന്നറിയില്ല. 418 ബാറുകൾ നാലുമാസം പൂട്ടിക്കിടന്നിട്ടും മദ്യദുരന്തം ഉണ്ടാകാത്തതിന് സ൪ക്കാറിനെയും ബന്ധപ്പെട്ട വകുപ്പുകളെയും അഭിനന്ദിക്കുകയാണ്. സ൪ക്കാറിൻെറ മദ്യനയം പ്രായോഗികമല്ളെന്ന് വരുത്തിത്തീ൪ക്കാൻ ഏത് കോണിൽനിന്നും ശ്രമം ഉണ്ടാകാം. അതിനാൽ ഇനിയും അതേ ജാഗ്രതവേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.