പ്രവാസികളുടെ വിവിധ സേവന നിരക്കുകളില്‍ വര്‍ധന
text_fieldsമസ്കത്ത്: ലേബ൪, റെസിഡൻറ് കാ൪ഡുകൾ എടുക്കുന്നതടക്കം സ്വദേശികളുടെയും പ്രവാസികളുടെയും വിവിധ സേവന നിരക്കുകളിൽ മാനവ വിഭവശേഷി മന്ത്രാലയം വ൪ധന വരുത്തി. പ്രവാസികളുടെ ലേബ൪, റെസിഡൻറ് കാ൪ഡുകൾ എടുക്കുന്നതിന് 500 ബൈസയാണ് വ൪ധിപ്പിച്ചത്. ഇതടക്കം വിവിധ വിഭാഗങ്ങളിലായി ഒരു റിയാലിന് അടുത്തുവരെയാണ് വ൪ധന. സനദ് സെൻററുകളുടെ വരുമാന വ൪ധന കൂടി ലക്ഷ്യമിട്ടാണ് സ൪ക്കാറിൻെറ പുതിയ തീരുമാനമെന്നാണ് സൂചന. വ൪ധന വരുത്തിയ സേവനം, പുതിയ ഫീസ്, പഴയ ഫീസ് റിയാൽ കണക്കി (ബ്രാക്കറ്റിൽ പഴയ നിരക്ക്) എന്നീ ക്രമത്തിൽ
1. പ്രവാസികളുടെ ലേബ൪, റെസിഡൻറ് കാ൪ഡ് അപേക്ഷ- 13.50 (13.00) 2. പ്രവാസികളുടെ ലേബ൪ റെസിഡൻറ് കാ൪ഡ്, മുനിസിപ്പാലിറ്റി ഹെൽത്ത് പെ൪മിറ്റ് അപേക്ഷ -18.500 (18.000) 3. പ്രവാസികളുടെ മുനിസിപ്പാലിറ്റി ഹെൽത്ത് പെ൪മിറ്റിനുള്ള അപേക്ഷ - 8.500 (8.000) 4.പ്രവാസികളുടെ ശാരീരിക ക്ഷമതാ പരിശോധന (സെയില൪മാ൪ക്ക്) -8.500 (8.000) 5. പ്രവാസികളുടെ പൗരത്വാപേക്ഷ -13.500 (13.00) 6. പ്രവാസികൾക്ക് പൗരത്വം തിരികെ ലഭിക്കാൻ -13.500 (13.000) 7. സ്വദേശികളുടെ തിരിച്ചറിയൽ കാ൪ഡ് -2.000 (1.2000) 8. വിദേശത്ത് നിന്ന് വിവാഹം കഴിക്കുന്ന ഒമാനികൾക്ക് -8.500 (8.000) 9. ലേബ൪ കാ൪ഡ്- 2.000 (1.200) 10. ലേബ൪ കാ൪ഡ് പുതുക്കൽ -2.500 (2.000) 11. ഹെൽത്ത് കാ൪ഡ് പുതുക്കൽ- 3.500(3.000) 12. വിവരങ്ങൾ കൂട്ടിച്ചേ൪ക്കൽ -2.000 (1.200) 13. ജോലി കരാ൪ -2.000 (1.200) 14. വീട്ടുജോലിക്കാരുടെ കരാ൪ -2.000 (1.200) 15. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷ -2.000 (1.200) 16. സ്വകാര്യ ഫാം ജീവനക്കാരെ നിയമിക്കുന്നതിനുള്ള അപേക്ഷ -2.000 (1.200) 17. സ്പോൺസറിൽ നിന്നുള്ള റിലീസ് (എൻ.ഒ.സി) -2.000(1.500) 18. ഒളിച്ചോടിയ തൊഴിലാളികളുടെ വിവരങ്ങൾ നൽകൽ -2.000(1.500).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.