മദ്യനയത്തില്‍ ഇടപെടാനാകില്ളെന്ന് ഹൈകോടതി
text_fieldsകൊച്ചി: നയപരമായതിനാൽ ബാറുകൾ നി൪ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ളെന്ന് ഹൈകോടതി. മദ്യനയം സംബന്ധിച്ച പൂ൪ണവിവരം പുറത്തുവന്നിട്ടില്ല. ബാറുകൾക്ക് ലൈസൻസ് നൽകിയത് താൽക്കാലികമായാണെന്ന് ജസ്റ്റിസ് സി.ടി. രവികുമാ൪ വ്യക്തമാക്കി. ഇപ്പോൾ പ്രവ൪ത്തിക്കുന്ന ബാറുകളടക്കം അടച്ചുപൂട്ടാൻ തീരുമാനമെടുത്ത മദ്യനയത്തിനെതിരെ ആലപ്പുഴ വാട്ട൪ വേൾഡ് ടൂറിസം കോ൪പറേഷൻ, ഹോട്ടൽ മരിയ, സേവ്യേഴ്സ് റെസിഡൻസി, നെടുമ്പാശ്ശേരി എയ൪ ലിങ്ക് തുടങ്ങിയ എട്ട് ബാറുടമകൾ നൽകിയ ഹരജിയിലാണ് സിംഗ്ൾ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, പഞ്ചനക്ഷത്ര ഹോട്ടലുകൾക്കുമാത്രം ലൈസൻസ് നൽകിയാൽ മതിയെന്ന തീരുമാനമാണ് ഇപ്പോഴുള്ളതെന്നും ബാറുകളുടെ പ്രവ൪ത്തനം നി൪ത്തലാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും സ൪ക്കാറിനുവേണ്ടി ഹാജരായ സ്പെഷൽ ഗവ. പ്ളീഡ൪ ടോം കെ. തോമസ് കോടതിയെ അറിയിച്ചു. ഫൈവ് സ്റ്റാറുകൾക്കുമാത്രം പുതുതായോ പുതുക്കിയോ ബാ൪ ലൈസൻസ് അനുവദിച്ചാൽ മതിയെന്നത് സ൪ക്കാറിൻെറ തത്ത്വത്തിലെ തീരുമാനമാണ്. ബാറുകൾ പൂട്ടുന്നതിന് സ്വീകരിക്കേണ്ട മാ൪ഗങ്ങൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല. നോട്ടീസ് നൽകി മതിയായ സമയം നൽകി ബാറുകളുടെ പ്രവ൪ത്തനം നി൪ത്തലാക്കുന്നത് സംബന്ധിച്ച് ച൪ച്ച നടക്കുന്നുണ്ടെന്നും സ൪ക്കാ൪ അഭിഭാഷകൻ വ്യക്തമാക്കി. ലൈസൻസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കേ ഏകപക്ഷീയമായി ബാറുകൾ അടച്ചുപൂട്ടാനുള്ള നി൪ദേശം നിയമവിരുദ്ധമാണെന്ന് ഹരജിക്കാ൪ ചൂണ്ടിക്കാട്ടി. ബാറുകൾ പൂട്ടുന്നതിന് 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നുണ്ട്. ഈ വ്യവസ്ഥയും പാലിച്ചിട്ടില്ല. പൂട്ടുന്ന ബാറുകളിലെ ശേഷിക്കുന്ന മദ്യം ബിവറേജസ് കോ൪പറേഷൻ ഏറ്റെടുക്കുമെന്നാണ് സ൪ക്കാ൪ അറിയിച്ചത്.
സ൪ക്കാ൪ തീരുമാനം കേരളത്തിൻെറ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും നിരവധി പേ൪ക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും ബാറുടമകൾ കോടതിയെ അറിയിച്ചു. എന്നാൽ, സംസ്ഥാനത്തത്തെുന്ന ഓരോ വ്യക്തിക്കും എന്തും നൽകാൻ കഴിയില്ളെന്ന് കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.