മകള്‍ മരിച്ച ദു:ഖത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു
text_fieldsകോഴിക്കോട്: ഏകമകൾ അ൪ബുദം ബാധിച്ച് മരിച്ച ദു:ഖത്തിൽ ദമ്പതിമാ൪ ഓണപ്പുടവയുടുത്ത് വീട്ടിൽ തൂങ്ങിമരിച്ചു. മായനാട് പട്ടേരി വീട്ടിൽ ശ്രീലക്ഷ്മി നിലയത്തിൽ ഉത്താനപാദൻ (55) ഭാര്യ സുമതി (47) എന്നിവരെയാണ് വീടിൻെറ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയത്. മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ വിദ്യാ൪ഥിനിയായിരുന്ന മകൾ ശ്രീലക്ഷ്മി കഴിഞ്ഞ വ൪ഷം ഒക്ടോബറിലാണ് മരിച്ചത്.
ബുധനാഴ്ച രാത്രി സ ഹോദരീപുത്രനെ വിളിച്ച് രാവിലെ ആറുമണിക്ക് വീട്ടിലത്തൊൻ ഉത്താനപാദൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് വന്ന സഹോദരീപുത്രനാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. ഉത്താനപാദൻ കെട്ടിടനി൪മാണ തൊഴിലാളിയാണ്. മാതാപിതാക്കൾ പരേതരായ പത്മാവതി, നാരായണൻകുട്ടി വൈദ്യ൪. സഹോദരങ്ങൾ: ഇന്ദിര, ഉഷ, ഗീത, ശ്രീജ. സുമതിയുടെ മാതാപിതാക്കൾ: കൗസല്യ, മാധവൻ വൈദ്യ൪. സഹോദരങ്ങൾ: സച്ചിദാനന്ദൻ, സുലേഖ, പരേതരായ സുകുമാരൻ, സുഭാഷിണി. മൃതദേഹങ്ങൾ മാവൂ൪ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.