സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാക്കാന്‍ സാധ്യതയെന്ന് സുധീരന്‍
text_fieldsതിരുവനന്തപുരം: സ൪ക്കാറിൻെറ മദ്യനയം അട്ടിമറിക്കുന്നതിനായി സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് സുധീരൻ ആശങ്ക പങ്കുവെച്ചത്. കത്തിൻെറ പക൪പ്പ് ആഭ്യന്തരമന്ത്രിക്കും നൽകി.
സ൪ക്കാറിൻെറ മദ്യനയം അട്ടിമറിക്കാൻ ആസൂത്രിത നീക്കമുണ്ടായേക്കാം. ഇക്കാര്യത്തിൽ സ൪ക്കാ൪ ജാഗ്രത പാലിക്കണം. അയൽസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഒഴുക്കുന്നുണ്ട്. ഇത് തടയാൻ അതി൪ത്തികളിൽ പരിശോധന ശക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കൊല്ലത്ത് പതിനായിരം ലിറ്റ൪ സ്പിരിറ്റ് പിടികൂടിയിരുന്നു. എക്സൈസ് കമീഷണറുടെ പ്രത്യേക സ്ക്വാഡും തിരുവനന്തപുരത്തെ ഇൻറലിജൻസ് വിഭാഗവും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.