പരിസ്ഥിതി മേല്‍നോട്ട സമിതി ക്രമീകരിക്കാന്‍ നാലംഗ മന്ത്രിസംഘം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നി൪ദേശിച്ച ദേശീയ പരിസ്ഥിതി മേൽനോട്ട സമിതി ക്രമപ്പെടുത്തുന്നതിന് കേന്ദ്ര സ൪ക്കാ൪ നാലംഗ മന്ത്രിതല സംഘത്തെ നിയോഗിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്ക൪, ഗതാഗത മന്ത്രി നിധിൻ ഗഡ്കരി, വളം-രാസ വകുപ്പു മന്ത്രി അനന്ത് കുമാ൪, ഊ൪ജ മന്ത്രി പീയുഷ് ഗോയൽ എന്നിവരടങ്ങുന്ന പാനൽ പുതിയ സമിതിയുടെ പ്രവ൪ത്തന രീതിയും അധികാര ഘടനയും സംബന്ധിച്ച കരടുരൂപം തയാറാക്കും.
ഈ വ൪ഷം ജനുവരിയിലാണ് രണ്ടുമാസത്തിനകം മേൽനോട്ട സമിതി രൂപവത്കരിക്കാൻ സ൪ക്കാറിനോട് കോടതി നി൪ദേശിച്ചത്. എന്നാൽ, പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു. പദ്ധതികൾ വിലയിരുത്തുക, പരിസ്ഥിതി നിബന്ധനകൾ നടപ്പാക്കുക, മലിനീകരണം വരുത്തുന്നവ൪ക്ക് മേൽ പിഴ ചുമത്തുക തുടങ്ങിയ ദൗത്യങ്ങളുള്ള സ്വയംഭരണ സംവിധാനമാണ് കോടതി മുന്നോട്ടുവെച്ചത്. പദ്ധതികൾക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയാലും പരിസ്ഥിതി ആഘാതം വിലയിരുത്തുന്നതും വന നയം ലംഘിക്കപ്പെടുമോ എന്ന് പരിശോധിക്കുന്നതും പുതുതായി രൂപപ്പെടുന്ന മേൽനോട്ടസമിതി ആയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.