ഉത്രാടത്തില്‍ ഉണ്ണാനില്ല; കണ്ണുതുറപ്പിക്കാന്‍ അധ്യാപകരുടെ പട്ടിണിസമരം
text_fieldsമലപ്പുറം: നിയമനാംഗീകാരത്തിൻെറ കുരുക്കിൽപ്പെട്ട് നാല് വ൪ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപക൪ ഉത്രാടദിനത്തിൽ പട്ടിണി സമരവുമായി രംഗത്തത്തെി. നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മലപ്പുറം കുന്നുമ്മലിൽ ഉണ്ണാൻ ഇല മാത്രമിട്ട് പ്രതീകാത്മക സമരം നടത്തിയത്.
സ്റ്റാഫ് ഫിക്സേഷൻ പ്രകാരം നിലവിലെ എല്ലാ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, നിയമനം നേടിയ തീയതി മുതലുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുക, 2011 മുതൽ അധിക തസ്തികകളിൽ നിയമിതരായവരെ ദിവസവേതനത്തിലോ പങ്കാളിത്ത പെൻഷനിലോ ഉൾപ്പെടുത്താതെ കെ.ഇ.ആ൪ പ്രകാരം നിയമനാംഗീകാരം നൽകുക, നിയമനം നേടിയ എല്ലാ അധ്യാപകരെയും അധ്യാപക യോഗ്യതാ പരീക്ഷാ നിയമത്തിൽ (കെ. ടെറ്റ്) നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരം (കെ.ഇ.ആ൪) സ൪വീസിൽ പ്രവേശിച്ച ആയിരത്തിലധികം അധ്യാപകരാണ് 2011 മുതൽ നിയമനാംഗീകാരമോ ശമ്പളമോ ഇല്ലാതെ വലയുന്നത്. 2010ന് ശേഷം സ്റ്റാഫ് ഫിക്സേഷൻ നടന്നിട്ടില്ളെന്നും ഇപ്പോൾ നടക്കുന്ന സ്റ്റാഫ് ഫിക്സേഷനിൽ അധിക തസ്തികയിൽ പ്രവേശിച്ചവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ളെന്നും സമരക്കാ൪ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.പി.ഐക്കും പരാതി നൽകിയിട്ടുണ്ടെന്നും നടപടിയുണ്ടായില്ളെങ്കിൽ ബക്രീദ് ദിനത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും സമരക്കാ൪ പറഞ്ഞു.
ടി. റഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം അബ്ദുല്ല (കെ.എസ്.ടി.യു), സുരേഷ് (കെ.എസ്.ടി.എ), നാസ൪ എടരിക്കോട് (മാനേജ്മെൻറ് അസോസിയേഷൻ), പി.എം. ആഷിഷ് (എ.കെ.എസ്.ടി.യു), പി.ടി. ജോ൪ജ് (കെ.പി.എസ്.ടി.യു), ഹഖ് (കെ.എ.ടി.എഫ്), ഹരിദാസ് പുൽപ്പറ്റ (ഐ.എൻ.ടി.യു.സി ) എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.