മദ്യദുരന്തത്തിന് സാധ്യതയില്ല -ആഭ്യന്തര മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യദുരന്തത്തിന് സാധ്യതയില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻെറ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ.പി.സി.സി പ്രസിഡൻറ് അഭിപ്രായം പറഞ്ഞതിൽ തെറ്റില്ല. ഓണത്തിന് മുമ്പുതന്നെ താനും എക്സൈസ് മന്ത്രിയും യോഗംവിളിച്ച് സംയുക്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ചെക് പോസ്റ്റുകളിൽ ജാഗ്രതാ നി൪ദേശം നൽകി. ആഭ്യന്തര വകുപ്പ് റോഡ് മാപ്പ് തയാറാക്കി താഴെതലത്തിലേക്ക് നൽകിയിട്ടുണ്ട്. വ്യാജമദ്യമോ സ്പിരിറ്റോ ഒഴുകാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇൻറലിജൻസിൻെറ പ്രവ൪ത്തനം കൂടുതൽ ശക്തമാക്കി. സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. തീരപ്രദേശംവഴി മദ്യം കടത്തുന്നത് തടയാൻ തീരദേശ പൊലീസിന് നി൪ദേശം നൽകി.
ബാറുകൾ പൂട്ടാനുള്ള തീരുമാനത്തെ വിമ൪ശിച്ച മന്ത്രി ഷിബു ബേബിജോണിൻെറ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിൻെറ പാ൪ട്ടി പ്രതിനിധി ബാറുകൾ അടച്ചുപൂട്ടാനുള്ള നയത്തോട് യു.ഡി.എഫ് യോഗത്തിൽ യോജിച്ചിരുന്നെന്ന് ചെന്നിത്തല മറുപടി പറഞ്ഞു.
ഷിബുവിന് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് അദ്ദേഹം തന്നോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തൻെറ അഭിപ്രായം യു.ഡി.എഫിൻെറ അഭിപ്രായം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.