ഇറാഖിലും സിറിയയിലും അമേരിക്ക ആക്രമണം ശക്തമാക്കുന്നു
text_fieldsവാഷിങ്ടൺ: സുന്നി സായുധ സംഘനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ന് എതിരായ ആക്രമണം ഇറാഖിലും സിറിയയിലും വ്യാപിപ്പിക്കാൻ അധികാരമുണ്ടെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. സൈനിക നടപടി വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും. ഇതിന് മുന്നോടിയായി വൈസ് പ്രസിഡന്‍്റ് ജോ ബിഡനും കോൺഗ്രസ് നേതാക്കളുമായി ഒബാമ ച൪ച്ച നടത്തി.
ഇറാഖിലെ സൈനിക നടപടിയുടെ രൂപരേഖ യു.എസ് കോൺഗ്രസ് നേതാക്കൾക്കു മുന്നിൽ ഒബാമ വിവരിച്ചു. കോൺഗ്രസിൻെറ അനുമതിയില്ലാതെ സൈനിക ആക്രമണം നടത്താൽ തനിക്ക് അധികാരമുണ്ടെന്നും ഡെമോക്രാറ്റ്, റിപബ്ളിക്കൻ അംഗങ്ങളെ ഒബാമ അറിയിച്ചു. സിറിയയിൽ പ്രതിപക്ഷത്തിന് ആയുധം നൽകുന്നതിന് കോൺഗ്രസ് അനുമതി നൽകിയേക്കും. കരയുദ്ധത്തിൻെറ സാധ്യതകൾ നേരത്തേ തന്നെ തള്ളിക്കളഞ്ഞ ഒബാമ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സൂചന നൽകി.
ഐ.എസിനെതിരായ സൈനികനടപടിയുടെ ഭാഗമായി ആഗസ്റ്റിൽ തന്നെ അമേരിക്ക ഇറാഖിൽ നിയന്ത്രിത വ്യോമാക്രമണം ആരംഭിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഐ.എസ് രണ്ട് അമേരിക്കൻ പത്രപ്രവ൪ത്തകരുടെ തലവെട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.