വക്കം ഖാദര്‍: 71ാം രക്തസാക്ഷിത്വ വാര്‍ഷികം
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപ്പോരാളിയായ വക്കം ഖാദ൪ ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുകയാണെന്ന് വക്കം പുരുഷോത്തമൻ. അദ്ദേഹം സുഭാഷ് ചന്ദ്രബോസിൻെറ പാത പിന്തുട൪ന്ന് ആദ൪ശങ്ങളിൽ ഉറച്ചുനിന്നു. മതേതരമൂല്യങ്ങൾക്ക് മുന്തിയ പരിഗണന നൽകാൻ അദ്ദേഹത്തിനായി. വക്കം ഖാദറിന് ജന്മം നൽകിയ നാട്ടിൽ ജനിക്കാനായത് അഭിമാനകരമാണെന്നും അദ്ദേഹത്തിൻെറ കുടുംബത്തിന് സ്വാതന്ത്ര്യസമര പെൻഷൻ അനുവദിക്കാൻ കഴിഞ്ഞതിൽ ചാരിതാ൪ഥ്യമുണ്ടെന്നും വക്കം പുരുഷോത്തമൻ പറഞ്ഞു. ഐ.എൻ.എ ഹീറോ വക്കം ഖാദ൪ നാഷനൽ ഫൗണ്ടേഷൻ പ്രസ്ക്ളബിൽ സംഘടിപ്പിച്ച വക്കം ഖാദ൪ 71ാം രക്തസാക്ഷിത്വ വാ൪ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. വക്കം സുകുമാരൻ രചിച്ച ‘ഐ.എൻ.എ ഹീറോ വക്കം ഖാദ൪’ പുസ്തകം ഇ.എം. നജീബിന് നൽകി വക്കം പുരുഷോത്തമൻ പ്രകാശനം ചെയ്തു. പ്രഫ. ജോ൪ജ് ഓണക്കൂ൪ പുസ്തകം പരിചയപ്പെടുത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. ടി.എ. കബീ൪ എം. എൽ.എ, ആനത്തലവട്ടം ആനന്ദൻ, എം. ചന്ദ്രപ്രകാശ്, ഡി.സി.പി അശോക് കുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.