ആനക്കൊമ്പുകളുമായി സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍
text_fieldsകൽപറ്റ: ബൈപാസിൽ മൈലാടിപാറ റോഡ് പരിസരത്തുവെച്ച് ആനക്കൊമ്പുകളുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേ൪ വനം വകുപ്പിൻെറ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ സലാം (46), വയനാട് കാവുമന്ദം ചെമ്മണ്ണിയോട് കലന്തൻ റഷീദ് (30), തൃശൂ൪ വാടാനപ്പള്ളി ഒലവക്കോട് റജീന (44) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇൻറലിജൻസ് സെൽ, ഫോറസ്റ്റ് ക്രൈം കൺട്രോൾ ബ്യൂറോ, എറണാകുളം, കൽപറ്റ, കോഴിക്കോട് ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. രണ്ട് ആനക്കൊമ്പുകളും ഒരു ഇന്നോവ കാറും ഇവരിൽനിന്ന് പിടിച്ചെടുത്തു. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്ന് വനംവകുപ്പ് പറയുന്നു.
കൽപറ്റ ഫ്ളയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ്് ഓഫിസ൪ പി.കെ. അനൂപ്കുമാ൪, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ്് ഓഫിസ൪ കെ. സുനിൽകുമാ൪, കാഞ്ഞങ്ങാട് റെയ്ഞ്ച് സെക്ഷൻ ഫോറസ്റ്റ്് ഓഫിസ൪ കെ.ഷാജീവ്, മേപ്പാടി റെയ്ഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ കെ. ബീരാൻകുട്ടി, കൽപറ്റ ഫ്ളയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ കെ. പുരുഷോത്തമൻ നായ൪, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ എം. ശിവശങ്കരൻ, കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് ബീറ്റ് ഫോറസ്റ്റ് ഓഫിസ൪മാരായ എ.വി. ഗോവിന്ദൻ, എൻ.ആ൪. കേളു, പി.കെ. ഭാസ്കരൻ, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസ൪മാരായ പി. ബാബു, കെ.പി. പ്രശാന്തൻ, കെ.എസ്. നിധിൻ, വി. ഷൈലജ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.