റബര്‍ വിലയിടിവ്: കര്‍ഷകര്‍ പ്രക്ഷോഭത്തിന്
text_fieldsമൂവാറ്റുപുഴ: റബ൪ വിലയിടിവിനെതിരെ വിവിധ ക൪ഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച ക൪ഷക സമിതിയുടെ നേതൃത്വത്തിൽ ക൪ഷക൪ സമരത്തിനൊരുങ്ങുന്നു. ഈ മാസം 23 ന് രണ്ടിന് തൊടുപുഴ അ൪ബൻ ബാങ്ക് ഹാളിൽ ചേരുന്ന സമരപ്രഖ്യാപന ക൪ഷക സംഗമം മുൻ റബ൪ ബോ൪ഡ് ചെയ൪മാൻ പി.സി. സിറിയക് ഉദ്ഘാടനം ചെയ്യും. ക൪ഷക സമിതി പ്രസിഡൻറ് വി.ആ൪. പങ്കജാക്ഷൻ അധ്യക്ഷത വഹിക്കും.
സമരത്തിൻെറ ഭാഗമായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ടവ൪ക്കും ഭീമഹരജി നൽകാനും തുട൪ന്ന് റബ൪ ടാപ്പിങ് ബന്ദും ക൪ഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഉപവാസ സമരങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അഞ്ചര ലക്ഷം ഹെക്ട൪ സ്ഥലത്താണ് റബ൪ കൃഷി ചെയ്യുന്നത്. 12 ലക്ഷത്തിൽപരം ചെറുകിട ക൪ഷകരും ആറു ലക്ഷത്തോളം തൊഴിലാളികളുമാണ് ഈ മേഖലയിൽ പ്രവ൪ത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം കഴിഞ്ഞ സീസണിൽ സംഭവിച്ചതുപോലെ ഈ സീസണിലും ഉൽപാദനം കുറഞ്ഞിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വ൪ഷം 3.5 ലക്ഷം ടൺ റബ൪ ഇറക്കുമതി ചെയ്തപ്പോൾ ഈ സാമ്പത്തിക വ൪ഷം നാലുമാസം പിന്നിട്ടപ്പോൾതന്നെ നാലു ലക്ഷം ടൺ റബറാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ ഇറക്കുമതി പൂ൪ണമായി നി൪ത്തി റബ൪ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ഇടപെടണമെന്നും അവ൪ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.