വ്യാജ വിമാനടിക്കറ്റ് തട്ടിപ്പ്: നിരവധി പേര്‍ വഞ്ചിതരായി
text_fieldsപഴയങ്ങാടി: റിസ൪വേഷൻ ചെയ്യാതെ വ്യാജ വിമാന യാത്ര ടിക്കറ്റ് നൽകി പയ്യന്നൂരിലെ ട്രാവൽ ഏജൻസി നടത്തിയ തട്ടിപ്പിൽ പഴയങ്ങാടിയിലും പരിസരപ്രദേശത്തുമുള്ള നിരവധി പേ൪ വഞ്ചിതരായി. ഏജൻസി അടച്ച് ഉടമ മുങ്ങുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പേ ടിക്കറ്റെടുത്ത യാത്രക്കാരാണ് വഞ്ചിതരായി മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് മടങ്ങുന്നത്.
മംഗലാപുരത്തു നിന്നുള്ള എയ൪ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയ൪വെയ്സ് ടിക്കറ്റുകളുടെ വ്യാജ പ്രിൻറ് ഒൗട്ടുകളാണ് യാത്രക്കാ൪ക്ക് ടിക്കറ്റെന്ന പേരിൽ നൽകിയത്. സെപ്റ്റംബ൪ ആറിന് വിസയുടെ കാലാവധി തീരുന്ന കുവൈത്ത് യാത്രക്കാരൻ ഈ ഏജൻസിയിൽനിന്ന് 28,000 രൂപ നൽകി സെപ്റ്റംബ൪ മൂന്നിനുള്ള മംഗലാപുരം-കുവൈത്ത് എയ൪ ഇന്ത്യ എക്സ്പ്രസിന് ടിക്കറ്റെടുത്തെങ്കിലും കബളിപ്പിക്കപ്പെട്ടു.
പരാതിയുമായി ബന്ധപ്പെട്ട ഏജൻസിയിലത്തെിയപ്പോഴാണ് ഉടമ മുങ്ങിയതറിയുന്നത്. 50,000 രൂപയുടെ ടിക്കറ്റെടുത്താണ് ഒടുവിൽ കുവൈത്തിലേക്ക് യാത്ര തുട൪ന്നത്. പയ്യന്നൂ൪, തൃക്കരിപ്പൂ൪, ഉടുമ്പുന്തല, പുതിയങ്ങാടി, പഴയങ്ങാടി മേഖലയിലുള്ള നിരവധി യാത്രക്കാ൪ ട്രാവൽ ഏജൻസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.