മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
text_fieldsതിരുവല്ല: പ്രായപൂ൪ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. നെടുമ്പ്രം സ്വദേശി മോഹനനെയാണ് (40) മകളെ പീഡിപ്പിച്ച കേസിൽ പുളിക്കീഴ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ കുട്ടിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് കുട്ടി പരാതിയിൽ പറയുന്നു.
മോഹനൻെറ ആദ്യഭാര്യയിൽ ജനിച്ചതാണ് പീഡനത്തിനിരയായ മകൾ. സ്ഥിരം മദ്യപാനിയായിരുന്ന ഇയാളെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയതോടെ വീണ്ടും വിവാഹം കഴിച്ചു. കൂലിപ്പണിക്കാരനായ ഇയാൾക്ക് ആദ്യവിവാഹത്തിൽ പെൺകുട്ടിയെ കൂടാതെ 15 വയസ്സുള്ള മകനും രണ്ടാം വിവാഹത്തിൽ മൂന്ന് പെൺകുട്ടികളും ഉണ്ട്. രണ്ടാം വിവാഹം കഴിഞ്ഞതോടെ പെൺകുട്ടിയെ എറണാകുളത്തെ അനാഥാലയത്തിലേക്ക് മാറ്റി. അനാഥാലയത്തിലായിരുന്ന കുട്ടിയെ ഒരു വ൪ഷം മുമ്പ് രണ്ടാനമ്മ വീട്ടിലേക്ക് തിരികെകൊണ്ടുവന്നു. മൂന്നാഴ്ചകമുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. പിതാവിൻെറ ഭീഷണിയത്തെുട൪ന്ന് വിവരം പുറത്തുപറഞ്ഞില്ല. പീഡനശ്രമം തുട൪ന്നതിനാൽ അയൽവാസിയായ സ്ത്രീയോട് വിവരങ്ങൾ പറഞ്ഞു. ഇവ൪ പഞ്ചായത്ത് അംഗത്തെ അറിയിക്കുകയും വാ൪ഡ് അംഗം മുഖാന്തരം ശിശുക്ഷേമ സമിതിക്ക് പരാതി നൽകുകയും ചെയ്തു.
പ്രതിയെ പത്തനംതിട്ട സെഷൻസ് കോടതി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.