ജനാധിപത്യത്തിന്‍െറ വിജയം –പാലിശേരി
text_fieldsകുന്നംകുളം: തൻെറ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് യു.ഡി.എഫ് സ്ഥാനാ൪ഥി നൽകിയ ഹരജി തള്ളിയ സുപ്രീംകോടതി നടപടി ജനാധിപത്യത്തിൻെറ വിജയമാണെന്ന് ബാബു എം. പാലിശേരി എം.എൽ.എ. ആ൪ക്കും മത്സരിക്കാമെന്ന നിയമം നിലനിൽക്കെ ഒരേപേരുള്ള മറ്റൊരാൾ മത്സരിച്ചത് നിയമലംഘനമല്ളെന്ന് എം.എൽ.എ പറഞ്ഞു.
എന്നാൽ, സാങ്കേതിക കാരണങ്ങളാലാണ് കേസ് തള്ളിയതെന്നും ഹരജിയുടെ അടിസ്ഥാനത്തിൽ വിചാരണ നടന്നിട്ടില്ളെന്നും വിചാരണ പോലും നടത്താതെ തള്ളിയതിൽ ദു$ഖമുണ്ടെന്നും ഹരജിക്കാരനായ സി.പി. ജോൺ പറഞ്ഞു. അപരൻ പ്രലോഭനങ്ങളിലൂടെയാണ് മത്സരിക്കുന്നതെന്ന് വിചാരണ നടത്തിയാൽ തെളിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി. ജോണിന് പുറമെ പഴഞ്ഞി സ്വദേശി പി.കെ. ജോൺ എന്നയാൾ മത്സര രംഗത്തുണ്ടായിരുന്നു.
അപരനെ നി൪ത്തി മത്സരിപ്പിച്ച് വോട്ട് പിടിച്ചെടുത്ത് ബാബുഎം. പാലിശേരി വിജയിക്കുകയായിരുന്നുവെന്ന് ആരോപിച്ച് സി.പി. ജോൺ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി തള്ളിയതിനത്തെുട൪ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ 20,000ത്തോളം വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്ന ബാബു എം. പാലിശേരി ഇക്കുറി 432 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അപരനായി നിന്ന ജോൺ 2000ത്തോളം വോട്ട് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.