പരിശീലനത്തിനിടെ വെടിയേറ്റ എന്‍.സി.സി കാഡറ്റിന്‍െറ നില ഗുരുതരം
text_fieldsതലശ്ശേരി: കൂത്തുപറമ്പ് നി൪മലഗിരി കോളജിൽ നടന്നുവരുന്ന എൻ.സി.സി ദശദിന ക്യാമ്പിൽ ആയുധ പരിശീലനത്തിനിടെ വെടിയേറ്റ വിദ്യാ൪ഥിയുടെ നില ഗുരുതരം. കല്ലിക്കണ്ടി എൻ.എ.എം കോളജ് ഒന്നാം വ൪ഷ ബി.കോം വിദ്യാ൪ഥി വടകര കുരിക്കിലങ്ങാട് മംഗലശ്ശേരി വീട്ടിൽ എം. അനസിനാണ് (18) വെടിയേറ്റത്.
നെഞ്ചിന് വലതുവശത്തുകൂടെ ശരീരത്തിൽ കയറിയ വെടിയുണ്ട നട്ടെല്ലിൽ തുളച്ചുകയറിയതാണ് ഗുരുതരാവസ്ഥക്ക് കാരണം. നെഞ്ചിന് താഴെ തള൪ന്ന അവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിലാണിപ്പോൾ അനസ്. ക്യാമ്പിനിടെ ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ തുളച്ചുകയറിയ വെടിയുണ്ട നീക്കാനാവില്ളെന്ന അഭിപ്രായമാണ് പരിശോധിച്ച ഡോക്ട൪മാ൪ പങ്കുവെച്ചത്. ആന്തരിക രക്തസ്രാവം തടയാനായതു മാത്രമാണ് പ്രതീക്ഷക്ക് വക നൽകുന്നത്. 48 മണിക്കൂ൪ നിരീക്ഷിച്ച ശേഷം വെല്ലൂരിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ.
അതേസമയം, പരിശീലകരുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. പൂ൪ണ സുരക്ഷിതത്വം ഉറപ്പാക്കിയശേഷം മാത്രമേ വെടിവെപ്പ് പരിശീലനം നടത്താൻ പാടുള്ളൂവെന്നാണ് നിയമം. ആ സമയം ടാ൪ഗറ്റ് പോയൻറിലേക്ക് ആരെയും കടത്തിവിടാനും പാടില്ല. എന്നാൽ, ചായ കുടിക്കാൻ പോയ അനസിനെ നി൪ബന്ധിച്ച് ഫയറിങ് റെയ്ഞ്ചിലേക്കത്തെിച്ച് ടാ൪ഗറ്റ് ഷീറ്റ് മാറ്റാൻ നി൪ദേശിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.
കാസ൪കോട് മുതൽ പാലക്കാട് വരെയുള്ള വിവിധ കോളജുകളിലെയും സമീപത്തെ സ്കൂളുകളിലെ എട്ട്, ഒമ്പത് ക്ളാസുകളിലെയും എൻ.സി.സി കാഡറ്റുകളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. സംഭവത്തിൽ കേസെടുത്ത കൂത്തുപറമ്പ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.