ഓസ്കര്‍ പിസ്റ്റോറിയസിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി
text_fieldsപ്രിട്ടോറിയ: കാമുകിയെ വെടിവെച്ച് കൊന്ന കേസിൽ ദക്ഷിണാഫ്രിക്കയുടെ പാരലിംപിക്സ് ഇതിഹാസം ഓസ്ക൪ പിസ്റ്റോറിയസിനെതിരെ മനഃപൂ൪വമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തി. പ്രിട്ടോറിയ ഹൈകോടതിയാണ് പിസ്റ്റോറിയസിനെതിരെ കുറ്റം ചുമത്തിയത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
തൻെറ വീട്ടിൽ അതിക്രമിച്ചു കയറിയ ആളാണെന്ന് കരുതി കാമുകി റീവ സ്റ്റീൻകാംപിനെ അബദ്ധത്തിൽ വെടിവെക്കുകയായിരുന്നുവെന്നായിരുന്നു പിസ്റ്റോറിയസ് കോടതിയിൽ വാദിച്ചത്. മുൻകൂട്ടി നിശ്ചയിച്ച കൊലയാണെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. പിസ്റ്റോറിയസിനെതിരായ തെളിവുകൾ അപര്യാപ്തമാണെന്നും കോടതി പറഞ്ഞു.
2013 ഫെബ്രുവരരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകത്തിന് പുറമെ പൊതു സ്ഥലത്ത് വെടിയുതി൪ത്തതിനും നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനും പിസ്റ്റോറിയസിനെതിരെ കുറ്റം ചുമത്തിയിരുന്നു.
ബ്ളേഡ് റണ്ണറായി അറിയപ്പെടുന്ന പിസ്റ്റോറിയസ് പാരലിംപിക്സിൽ മെഡലുകൾ വാരിക്കൂട്ടിയതിന് പിന്നാലെ ലണ്ടൻ ഒളിമ്പിക്സിൽ പ്രമുഖ താരങ്ങൾക്കൊപ്പം മത്സരിച്ചതോടെയാണ് പ്രശസ്തിയിലേക്കുയ൪ന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.