ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം: വിട്ടുവീഴ്ചക്കില്ളെന്ന് ജസ്റ്റിസ് ലോധ
text_fieldsന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആ൪.എം ലോധ. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തും. രാജ്യത്തെ സമ്പദ് വ്യവസ്ഥ വള൪ച്ച പ്രാപിച്ചതോടെ അഴിമതിയിലും വള൪ച്ച ഉണ്ടായിട്ടുണ്ട്. അതിനെ ജുഡീഷ്യറിയിലെ അഴിമതിയാണെന്ന് പറയാനാവില്ളെന്നും ലോധ പറഞ്ഞു.
ജഡ്ജിമാരെ സ്വാധീനിക്കാൻ പല തരത്തിലുള്ള മാ൪ഗങ്ങളും ജനങ്ങൾ ഉപയോഗിക്കും. ഇതിലൂടെ വിധിയെ സ്വാധീനിക്കാൻ ശ്രമിക്കും. ജുഡീഷ്യറിയിലെ അഴിമതിയെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കുമെന്നും ലോധ ചൂണ്ടിക്കാട്ടി.
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ജനങ്ങൾക്കുള്ള വിശ്വാസം വ൪ധിപ്പിക്കും. അവരുടെ സഹായവും സഹകരണവും വഴി തെറ്റായ അധികാരം നടപ്പാക്കുന്നത് ഇല്ലാതാക്കുമെന്നും ലോധ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.