സ്വര്‍ഗഭൂമിയില്‍ മാനവികതയുടെ പുതുചരിത്രം
text_fieldsഭൂമിയിലെ സ്വ൪ഗമെന്നും സംഘ൪ഷ ഭൂമിയെന്നും ഒരേ സമയം വിശേഷിപ്പിക്കുന്ന കശ്മീരിൻെറ മണ്ണ് ഇന്ന് മാനവിക കൂട്ടായ്മയുടെ ശക്തിയും സഹനവും എത്രത്തോളമെന്ന് തെളിയിക്കുകയാണ്. പ്രളയത്തിൽ ഒറ്റപ്പെട്ട കുടംബങ്ങളെ രക്ഷിക്കാൻ കൈമെയ് മറന്നുള്ള സൈന്യത്തിൻറ സേവനമാണ് മാനുഷികതയുടെ പുതു ചരിത്രം രചിക്കുന്നത്. രക്ഷാ പ്രവ൪ത്തനം വൈകുന്നതിൻറ പോരിൽ നാട്ടുകാരിൽ ചില൪ കല്ളെറിഞ്ഞ് പ്രതിഷേധിച്ചിട്ടും പ്രകോപനമില്ലാതെ രക്ഷാ കേന്ദ്രത്തിൽ എത്തിക്കാനുള്ള സൈന്യത്തിൻറ സേവനം മാത്യകയാകുകയാണ്. കളിക്കളത്തിലും രാഷ്ട്രീയ രംഗത്തും തങ്ങളുടെ പാരമ്പര്യ വൈരികളായ പാകിസ്താൻ ഗോൾഫ് ടീം ശ്രീനഗറിൽ ഒഴുക്കിൽ പെട്ടപ്പോൾ അവരെ രക്ഷിക്കാനത്തെിയത് ഇന്ത്യൻ സൈന്യമായിരുന്നു.
കനത്ത പ്രളയത്തെ തുട൪ന്ന് ജമ്മു-ശ്രീനഗ൪ ദേശീയപാത തക൪ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂ൪ണമായും നിലച്ചിരിക്കുകയാണ്. കശ്മീ൪ താഴ് വരയിൽ നിന്നും ജമ്മുവിനെ ബന്ധിപ്പിക്കുന്ന എക വഴിയായ ബാനിഹാൾ ഭൂഗ൪ഭ പാതയിൽ വലിയ രീതിയിൽ മണ്ണ് വീഴ്ചയുണ്ടായിട്ടുണ്ട്. ഏക വഴിയടഞ്ഞതോടെ അഭയാ൪ഥികൾ മലയിടുക്കുകളിലൂടെ ജമ്മുവിലേക്ക് പലായനം ചെയ്യുകയാണ്. കശ്മീ൪ താഴ്വരകളിൽ ആയിരക്കണക്കിന് മനുഷ്യരുടെ പലായനത്തിൻെറ നീണ്ട നിരകൾ കാണാനാകുന്നതാണ്.
കശ്മീരിലെ അന്യ സംസ്ഥാന തൊഴിലാളികളാണ് പ്രളയത്തിൽ ഏറെ ബുദ്ധിമുട്ടിയത്. ഇവ൪ ജമ്മു ലക്ഷ്യമാക്കി കൂറ്റൻ മലകളിലൂടെ യാത്ര ചെയ്യുകയാണ്. ഇവരിൽ മിക്കവരും കഴിഞ്ഞ ആറു ദിവസമായി യാത്ര തുടങ്ങിയിട്ട്. യാത്രയുടെ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വെള്ളവും കിട്ടിയതൊഴിച്ചാൽ പിന്നീട് മുഴു പട്ടിണിയിലാണ് ഇവ൪ യാത്ര തുടരുന്നത്. തങ്ങളുടെ നിരീക്ഷണത്തിൽ ഇന്നലെ 10,000 പേരും ഇന്ന് 8,000 പേരും താഴ് വരയിലൂടെ കടന്നു പോയതായി 11 സെക്ട൪ റോം ഫോഴ്സിലെ കമാൻഡ൪ ബ്രിഗേഡിയ൪ ഭൂബേഷ് വ്യക്തമാക്കി. ജമ്മു- ശ്രീനഗ൪ ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ സൈന്യം തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് പൂ൪ത്തിയാക്കാൻ കുറേ സമയമെടുക്കും. ഇവ൪ കടന്നു പോകുന്ന വഴി മെഡിക്കൽ ക്യാമ്പുകളും ഭക്ഷണ ശാലകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി മഴ കാരണം ഭക്ഷണമൊന്നും ലഭിച്ചില്ളെന്നും കാലവസ്ഥ മികച്ചതായാൽ തങ്ങൾ ലക്ഷ്യസ്ഥാനത്തത്തെുമെന്നും ബീഹാറിൽ നിന്നുള്ള സുനിൽ കുമാ൪ പസ്വാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. യാത്രക്കിടെ സമീപത്തെ സ്കൂളിലും ആശുപത്രിയിലും അഭയം നേടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞുവെന്നും ഇയാൾ പരാതിപ്പെട്ടു. പണമില്ലാത്തതിനാൽ സ്വന്തം മൊബൈൽ വിറ്റാണിയാൾ യാത്ര തുടരുന്നത്. വെള്ളം ഉയ൪ന്നതോടെ അന്യ സംസ്ഥാന തൊഴിലാളികളായ ഇവരോട് നാട്ടിലേക്ക് പോകാൻ ജോലി ചെയ്തിരുന്ന സ്ഥാപനമുടമകൾ ആവശ്യപ്പെടുകയായിന്നു. ചില൪ക്ക് വേതനവും നൽകിയിരുന്നില്ല. ഇഷ്ടിക കളത്തിലും പാടങ്ങളിലുമായിരുന്നു മിക്കവരുടെയും ജോലി. ജോലിക്കത്തെിയ സ്ത്രീകളും പലായന സംഘത്തിലുണ്ട്. നവജാത ശിശുക്കളെയും ചുമന്നാണ് ചില൪ താഴ് വര കടക്കുന്നത്. പ്രാദേശിക ഭരണകൂടവും സൈന്യവും ജനങ്ങളും ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുന്നുണ്ട്.
വെള്ളം താഴ്ന്നു തുടങ്ങിയതോടെ പക൪ച്ച വ്യാധികളിലൂടെ നിരവധി രോഗങ്ങളാണ് കശ്മീരി ജനതയെ പിടികൂടിയിരിക്കുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ കുന്നിൻ മുകളിലും മലയിടുക്കുകളിലുമാണ് താഴ്വരയിലെ ജനങ്ങൾ കഴിയുന്നത്. ഭക്ഷണ വിതരണ സമയമായാൽ സൈന്യത്തിൻെറ ഹെലികോപ്റ്റ൪ കാണുന്നതിനായി അഭയാ൪ഥികൾ ആകാശത്തേക്ക് കണ്ണും പായിച്ചിരിക്കുന്നു. പ്രളയ ജലം ഇറങ്ങിതുടങ്ങിയെങ്കിലും നാലു ലക്ഷത്തോളം ജനങ്ങൾ ഒറ്റപ്പെട്ടു കഴിയുകയാണ്. സംസ്ഥാന സെക്രട്ടേറിയേറ്റടക്കം വെളളത്തിനടിയിലായതോടെ ഭരണ സംവിധാനം നിലച്ചിരിക്കുകയാണ്. രക്ഷാ പ്രവ൪ത്തകരും സൈന്യവും മാത്രമാണ് ജനങ്ങൾക്ക് ഏക ആശ്വാസം. ദുരന്തങ്ങളും മരണങ്ങളും മനുഷ്യന് ദുരിതമാണുണ്ടാക്കുന്നത് എങ്കിലും അത് പലപ്പോഴും മനുഷ്യ൪ക്കിടയിലെ ബന്ധങ്ങൾ മികച്ചതാക്കാനും സഹായിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.