എയര്‍ ഇന്ത്യ എക്സ്പ്രസ് ആദ്യമായി ലാഭത്തിലേക്ക്
text_fieldsനെടുമ്പാശ്ശേരി: എയ൪ ഇന്ത്യ എക്സ്പ്രസ് ഇതാദ്യമായി ലാഭത്തിലേക്കത്തെുന്നു. പ്രവ൪ത്തനം തുടങ്ങി ഒമ്പതുവ൪ഷം പിന്നിട്ട ശേഷമാണ് ആദ്യമായി ലാഭത്തിൽ എത്തുന്നത്. ഈ സാമ്പത്തിക വ൪ഷം 28 കോടിയുടെ ലാഭമുണ്ടാകുമെന്ന് എയ൪ ഇന്ത്യ എക്സ്പ്രസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ കെ. ശ്യാംസുന്ദ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തികവ൪ഷം 98 കോടിയായിരുന്നു നഷ്ടം. ഈ വ൪ഷം 2400 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. സ൪വീസുകൾ റദ്ദാക്കുന്നത് പരമാവധി കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ മറ്റ് വിമാനക്കമ്പനികളെക്കാൾ നിരക്കും കുറവാണ്. ഓണം വേളയിലും മറ്റും യാത്രക്കാരുടെ തിരക്കേറുമ്പോൾ മാ൪ക്കറ്റിങ് തന്ത്രത്തിൻെറ ഭാഗമായി നിരക്കുകൾ വ൪ധിക്കുക സ്വാഭാവികമാണ്. ഈ സാഹചര്യം മനസ്സിലാക്കി നേരത്തേ ടിക്കറ്റ് ബുക് ചെയ്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാൻ യാത്രക്കാ൪ തയാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ൪ ഇന്ത്യ എക്സ്പ്രസിലേക്ക് പരമാവധി യാത്രക്കാരെ ആക൪ഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.