വെട്ടേറ്റ് മരിച്ചനിലയില്‍ റോഡരികില്‍ കണ്ട സ്ത്രീയെ തിരിച്ചറിഞ്ഞു
text_fieldsപന്തളം: വെട്ടിക്കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തെിയ സ്ത്രീയുടെ മൃതശരീരം തിരിച്ചറിഞ്ഞു. മല്ലപ്പുഴശ്ശേരി, കാരംവേലി നെല്ലിക്കാല പതാലിൽ കോളനിയിൽ സരോജിനിയാണെന്ന്(59) മാധ്യമങ്ങളിൽ ഫോട്ടോ കണ്ട് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ 15 ന് പുല൪ച്ചെയാണ് സരോജിനിയുടെ മൃതദേഹം കുളനട ഉള്ളന്നൂ൪ പൈവഴി, ആ൪.ആ൪ യുപി സ്കൂളിനു സമീപം പന്തളം-കോഴഞ്ചേരി റോഡരികിൽ കാണപ്പെട്ടത്. സമീപത്തുള്ള ഡോക്ടറുടെ വീട്ടിൽ ജോലിക്കു പോയിരുന്ന സരോജിനി 14 ന് വൈകുന്നേരം തിരികെ വീട്ടിൽ പോവുന്നത് കണ്ടതായി നാട്ടുകാ൪ പറയുന്നുണ്ട്. ചില ദിവസങ്ങളിൽ ബന്ധുവീടുകളിൽ തങ്ങുന്ന പതിവുള്ളതിനാൽ വീട്ടിലത്തൊതിരുന്നത് മക്കളും ബന്ധുക്കളും കാര്യമായി ഗൗനിച്ചില്ല. 17 വ൪ഷമായി പിണങ്ങി വേറെ താമസിക്കുന്ന ഭ൪ത്താവ് ഷീലാസ് (60) കുറച്ചുനാൾ മുമ്പ് മടങ്ങിയത്തെി ഇവ൪ക്കൊപ്പം താമസിച്ചുവരികയായിരുന്നത്രെ. വീട്ടുജോലിചെയ്ത് കുടുംബം പുല൪ത്തിയിരുന്ന സരോജിനിയോടൊപ്പം ഇളയമകനായ സുനിലും സുരേഷിൻെറ 14ഉം 16ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് താമസിച്ചിരുന്നത്. ഇവരുടെ നാല് ആൺമക്കളിൽ മൂത്തമകൻ കുഞ്ഞുമോൻ വ൪ഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. മറ്റ് രണ്ട് മക്കളായ സുരേഷ്, മനോജ് എന്നിവ൪ മറ്റ് സ്ഥലങ്ങളിൽ മാറിത്താമസിക്കുകയാണ്. സരോജിനിയെ കൊലപ്പെടുത്താൻ തക്ക വിരോധം ആ൪ക്കും ഉള്ളതായി അറിയില്ളെന്ന് സമീപവാസികൾ പറഞ്ഞു. ഇവ൪ക്ക് ആരുമായും സാമ്പത്തിക ഇടപാടുകൾ ഉള്ളതായും അറിവില്ല.
രണ്ടു കൈകളിലും ആഴത്തിൽ മുറിവേറ്റ നിലയിൽ 27 ഓളം മുറിവുകൾ മൃതദേഹത്തിലുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോ൪ട്ടത്തിൽ മുറിവുകളിൽ നിന്നുണ്ടായ രക്തവാ൪ച്ചയാണ് മരണകാരണമായതെന്ന് പറയുന്നു. മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
പന്തളം സി.ഐ റെജി എബ്രഹാമിൻെറ നേതൃത്വത്തിൽ അന്വേഷണം ഊ൪ജിതമാക്കി. ഭ൪ത്താവ് ഷീലാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.