ബാഡ്മിന്‍റണ്‍: സൈന ക്വാര്‍ട്ടറില്‍; സിന്ധു പുറത്ത്
text_fieldsഇഞ്ചിയോൺ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ പെൺ പോരാളികളിലൊരാൾ അനായാസ ജയവുമായി വിജയപീഠത്തിലേക്ക് ഒരടി കൂടി അടുത്തപ്പോൾ അടുത്തയാൾ അവിശ്വസനീയമായി തോറ്റു മടങ്ങി. ഏഷ്യാഡ് ബാഡ്മിൻറൺ സിംഗ്ൾസ് പ്രീക്വാ൪ട്ടറിൽ സൈന നെഹ്വാളിൻെറയും പി.വി. സിന്ധുവിൻെറയും ജയ-പരാജയ മുഹൂ൪ത്തങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഒന്നാം നമ്പ൪ താരമായ സൈന ജയവുമായി ക്വാ൪ട്ടറിൽ ഇടം നേടിയപ്പോൾ സിന്ധു അവസാന എട്ടിൽ ഇടം നേടാനാകാതെ പുറത്തായി. പുരുഷ സിംഗ്ൾസിൽ ആദ്യ മത്സരത്തിൽ ജയവുമായി പി. കശ്യപും കെ. ശ്രീകാന്തും പ്രീക്വാ൪ട്ടറിലത്തെിയിട്ടുണ്ട്. പുരുഷ ഡബ്ൾസിൽ മനു അത്രി-സുനീത് റെഡ്ഡി സഖ്യം പ്രീക്വാ൪ട്ടറിലെ ജയവുമായി ക്വാ൪ട്ടറിൽ ഇടം കണ്ടത്തെി. രണ്ട് മിക്സഡ് ഡബ്ൾസ് ആദ്യ റൗണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ ഇന്ത്യക്കൊപ്പം ജയം നിന്നപ്പോൾ മറ്റൊന്നിൽ പരാജയമായി ഫലം. മനു അത്രി-സിക്കി റെഡ്ഡി സഖ്യമാണ് ജയം സ്വന്തമാക്കിയത്. അക്ഷയ് ദെവൽക൪ -പ്രദ്ന്യ ഗദ്രെ ജോടിയാണ് തോൽവി വഴങ്ങിയത്. ഗെയിംസിൻെറ ആറാം ദിനത്തിൽ ഇന്ത്യ പങ്കെടുത്ത ഏഴ് ബാഡ്മിൻറൺ പോരാട്ടങ്ങളിലെ ഏക തോൽവിയും ഇതാണ്.
ഇറാൻെറ സൊരായ അഗെഹജിയാഗയെ 21-7,21-6 ന് പറപ്പിച്ചാണ് സൈന ജയമാഘോഷിച്ചത്. 22 മിനിറ്റുകൊണ്ടായിരുന്നു ഇന്ത്യയുടെ അഭിമാനതാരത്തിൻെറ ജയം. 18 മിനിറ്റുകൊണ്ട് ആദ്യ ഗെയിം സ്വന്തമാക്കിയ സൈന രണ്ടാം ഗെയിം സ്വന്തമാക്കിയത് വെറും നാലു മിനിറ്റുകൊണ്ടാണ്. ഗെയിംസിൽ ആറാം സീഡായ സൈന രണ്ടാം സീഡ് താരമായ ചൈനയുടെ വാങ് യിഹാനെയാണ് ക്വാ൪ട്ടറിൽ നേരിടുന്നത്.
ലോക റാങ്കിങ്ങിൽ 34ാം സ്ഥാനക്കാരിയായ ഇന്തോനേഷ്യയുടെ ബെല്ലാട്രിക്സ് മനുപുട്ടിയാണ് ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല ജേത്രിയായ സിന്ധുവിനെ അട്ടിമറിച്ചത്. ആദ്യ ഗെയിം സ്വന്തമാക്കിയതിനു ശേഷമായിരുന്നു ലോക 10ാം നമ്പ൪ താരമായ സിന്ധുവിൻെറ കീഴടങ്ങൽ. 22-20,16-21,20-22 സ്കോറിന് 62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബെല്ലാട്രിക്സ് മത്സരം പിടിച്ചത്. അഫ്ഗാനിസ്താൻെറ ഇഖ്ബാൽ അഹ്മദ് ഷെകിബിനെ 21-6,21-6ന് തോൽപിച്ചാണ് പി.കശ്യപ് പുരുഷ സിംഗ്ൾസ് പ്രീക്വാ൪ട്ട൪ പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ ഗെയിം എട്ടു മിനിറ്റിൽ പിടിച്ച താരം ഒമ്പത് മിനിറ്റിൽ രണ്ടാം ഗെയിം സ്വന്തമാക്കി. വിയറ്റ്നാമിൻെറ കാവോ കുവോങ്ങിനെ മുട്ടുകുത്തിച്ചാണ് കെ. ശ്രീകാന്ത് അവസാന 16ലത്തെിയത്. 23-21, 21-8 സ്കോറിനായിരുന്നു ജയം.
പുരുഷ ഡബ്ൾസിൽ മനു അത്രി-സുനീത് റെഡ്ഡി സഖ്യം ക്വാ൪ട്ടറിൽ ഇടംകണ്ടത്തെി. പ്രീക്വാ൪ട്ടറിൽ ചൈനയുടെ സിയോലോങ് ലിയു-സിഹാൻ ക്വിയു ജോടിയെ 21-17, 21-16 സ്കോറിന് തക൪ത്താണ് ഇന്ത്യൻ താരങ്ങൾ മുന്നേറിയത്. മിക്സഡ് ഡബ്ൾസിൽ മനു അത്രി-സിക്കി റെഡ്ഡി സഖ്യം ജയവുമായി പ്രീക്വാ൪ട്ടറിലേക്ക് മുന്നേറി. മാലദ്വീപിൻെറ അയിഷത് അഫ്നാൻ റഷീദ്-നഷീയു ഷറഫുദ്ദീൻ സഖ്യത്തെ 21-8, 21-4 സ്കോറിനാണ് ഇന്ത്യൻ താരങ്ങൾ തറപറ്റിച്ചത്. സിംഗപ്പൂരിൻെറ ത്രിയച൪ത് ചയുത്-യാവോ ലെയ് സഖ്യത്തോടാണ് അക്ഷയ് ദെവാൽക്ക൪-പ്രദ്ന്യ ഗദ്രെ ജോടി തോൽവി വഴങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.