രോഗിയുടെ കരളില്‍ 23 സെ.മി. നീളമുള്ള വിര
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ രോഗിയുടെ കരളിൽനിന്ന് 23 സെ.മീറ്റ൪ നീളമുള്ള വിരയെ പുറത്തെടുത്തു. മലപ്പുറം സ്വദേശി 36കാരിയുടെ കരളിനകത്ത് പിത്തരസം വഹിക്കുന്ന കുഴലിനുള്ളിൽ നിന്നാണ് വിരയെ പുറത്തെടുത്തത്. ആറുമാസമായി വയറുവേദനക്ക് ചികിത്സയിലായിരുന്നു ഇവ൪. സ്കാനിങ്ങിൽ കണ്ടത് കല്ളെന്നു കരുതിയാണ് ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വിരയാണെന്ന് മനസ്സിലായതെന്ന് സ൪ജറിക്ക് നേതൃത്വം വഹിച്ച ഡോ.എം.പി. ശശി പറഞ്ഞു. സാധാരണ കുടലിലുണ്ടാകുന്ന കൃമിയെക്കാൾ വലുതാണ് ഇത്. വയറിൽനിന്ന് ലഭിച്ച വിരകളിൽ ലോകത്തുതന്നെ ഏറ്റവും വലുതിന് 27 സെൻറി മീറ്ററാണ് നീളം. അതിനാൽത്തന്നെ, 23 സെ.മീറ്റ൪ നീളമുള്ള വിര അപൂ൪വമാണെന്നും ഡോക്ട൪ പറഞ്ഞു.
രണ്ടു മണിക്കൂ൪ നീണ്ട ശസ്ത്രക്രിയയിൽ ഡോ. എം.പി.ശശിയോടൊപ്പം ഡോ. ചന്ദ്രശേഖരൻ, ഡോ. ഫഹീം അബ്ദുല്ല, ഡോ. നവാസ്, ഡോ. ഫിയാസ് അനസ്തറ്റിസ്റ്റുകളായ ഡോ. പ്രീതി, ഡോ. സഞ്ജിത് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.