ദുബൈ യാത്രയില്‍ ബന്ധം ഊഷ്മളമാക്കി മുഖ്യമന്ത്രിയും സുധീരനും
text_fieldsദുബൈ: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരനും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കി ഇരുവരുടെയും ദുബൈ യാത്ര. മദ്യനയത്തെചൊല്ലി ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ അഭിപ്രായഭിന്നതകൾക്ക് വിരാമമാകുന്നുവെന്ന സൂചന നൽകുന്നതായിരുന്നു ഇവരുടെ ദുബൈയിലെ ഹ്രസ്വ സന്ദ൪ശനം. കോൺഗ്രസ് ചാനലയായ ജയ്ഹിന്ദ് ടി.വിയുടെ ഏഴാം വാ൪ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ ഉമ്മൻചാണ്ടിയെ ഏറെ പുകഴ്ത്തി വി.എം.സുധീരൻ നടത്തിയ പ്രസംഗവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ജയ്ഹിന്ദി ടി.വി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായിു ഇരുവരും ബുധനാഴ്ച രാത്രിയാണ് എത്തിയത്. കൂടെ ജയ്ഹിന്ദ് മാനേജിങ് ഡയറക്ട൪ കൂടിയായ കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസനുമുണ്ടായിരുന്നു. മൂവരും വന്നത് ഒരേ വിമാനത്തിൽ. നാലു മണിക്കൂ൪ ഒന്നിച്ചുള്ള വിമാനയാത്ര തന്നെ വി.എം.സുധീരനും ഉമ്മൻചാണ്ടിക്കും ഏറെക്കാലത്തിനു ശേഷമുള്ള അനുഭവമായിരുന്നു.
വ്യാഴാഴ്ച സൂധീരന് ഉച്ചഭക്ഷണം ഉമ്മൻചാണ്ടിയോടൊപ്പം മകൾ അച്ചു ഉമ്മൻെറ ദുബൈ സ്പോ൪ട്സ് സിറ്റിയിലെ വീട്ടിലായിരുന്നു. വൈകിട്ട് ബു൪ജ് ഖലീഫയിലെ അ൪മാനി ഹോട്ടലിൽ നടന്ന ജയ്ഹിന്ദ് ടി.വി വാ൪ഷിക ചടങ്ങിൽ സംസാരിക്കവെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഈ രീതിയിൽ പോയാൽ യു.ഡി.എഫ് സ൪ക്കാരിന് കേരളത്തിൽ തുട൪ച്ചയുണ്ടാകുമെന്നും സുധീരൻ പറഞ്ഞു.
വൻകിട സംരംഭങ്ങൾക്കായി ശ്രമിക്കുമ്പോൾ തന്നെ സാധാരണക്കാരുടെ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത. പതിനായിരങ്ങൾക്കിടയിൽ അവരുടെ പ്രശ്നപരിഹാരത്തിനായി വിശ്രമമില്ലാതെ പ്രവ൪ത്തിക്കുന്ന ഇങ്ങിനെയൊരു മനുഷ്യൻ അദ്ഭുതമാണ്.
താൻ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്നു നേതാക്കളിലൊരാളാണ് ഉമ്മൻചാണ്ടി. വയലാ൪ രവിയും എ.കെ.ആൻറണിയുമാണ് മറ്റു രണ്ടുപേ൪. കെ.എസ്.യു കാലം മുതൽ ഇവ൪ക്കൊപ്പമാണ് താൻ പ്രവ൪ത്തിച്ചത്- വി.എം.സുധീരൻ വ്യക്തമാക്കി. കേരളത്തിൻെറ വികസന പ്രതീക്ഷകൾക്ക് കഠിനാധ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് നമുക്ക് ലഭിച്ചത്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ എല്ലാവരും പിന്തുണ നൽകണമെന്നും സുധീരൻ കൂട്ടിച്ചേ൪ത്തു.
ബാറുകൾ അടപ്പിക്കുന്ന കാര്യത്തിൽ ഭരണനേതൃത്വവും കെ.പി.സി.സി പ്രസിഡൻറും തമ്മിൽ തുടങ്ങിയ ഭിന്നത പിന്നീട് രൂക്ഷമായിരുന്നു. കോൺഗ്രസിലെ വിവിധ ഗ്രുപ്പുകൾ സുധീരനെതിരെ ഒന്നിക്കുന്നുവെന്നും വാ൪ത്തയുണ്ടായിരുന്നു.
എന്നാൽ വിവിധ വിഷയങ്ങളിൽ വ്യത്യസ്തമായ വീക്ഷണമുണ്ടാവാമെങ്കിലും വ്യക്തി ബന്ധങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ളെന്ന് വി.എം.സുധീരൻ പിന്നീട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പുറത്തുനിന്ന് കാണുന്നവ൪ക്കുള്ള തെറ്റിദ്ധാരണ നീക്കാനും മുഖ്യമന്ത്രിയുമായുള്ള ബന്ധം കുടുതൽ ഊഷ്മളമാക്കാനും ദുബൈ യാത്ര സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറായ ശേഷമുള്ള സുധീരൻെറ ആദ്യ ദുബൈ യാത്രയിൽ യു.എ.ഇയിലെ കോൺഗ്രസ് പ്രവ൪ത്തക൪ക്കിടയിൽ ഇടക്കാലത്തുണ്ടായ പോരിനും ഭിന്നതകൾക്കും പരിഹാരമുണ്ടാക്കാനുള്ള ശ്രമവുമുണ്ടായി. ദുബൈ സ൪ക്കാ൪ സംഘടനകൾക്ക് കടുത്ത നിയന്ത്രണമേ൪പ്പെടുത്തിയതോടെ കോൺഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ പ്രവ൪ത്തനവും ദുബൈയിൽ നിലച്ചിരുന്നു. ഒ.ഐ.സി.സി യു.എ.ഇ പ്രസിഡൻറായ എം.ജി. പുഷ്പാകരൻ രാജിവെക്കുകയും ചെയ്തു. ഇതേതുട൪ന്ന് ഒരു വിഭാഗം ദുബൈ, അബൂദബി,ഷാ൪ജ എന്നിവിടങ്ങളിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം എന്ന പേരിൽ മറ്റൊരു വേദിയുണ്ടാക്കി പ്രവ൪ത്തനം തുടങ്ങിയിരുന്നു.
ഇന്നലെ വിവിധ എമിറേറ്റുകളിലെ കോൺഗ്രസ് നേതാക്കളുമായും പ്രവ൪ത്തകരുമായും ഷാ൪ജയിൽ നടത്തിയ കൂടിക്കാഴ്ചയിൽ വി.എം.സുധീരൻ കെ.പി.സി.സി നയം വ്യക്തമാക്കി. കോൺഗ്രസിന് പ്രവാസി പോഷക സംഘടനയായി ഒ.ഐ.സി.സി മാത്രമേയുള്ളൂവെന്നും മറ്റു പേരിലുള്ള കൂട്ടായ്മകളെല്ലാം പിരിച്ചുവിടണമെന്നും അദ്ദേഹം നി൪ദേശിച്ചു. ദുബൈയിലെ നിയമമനുസരിച്ച് ഒ.ഐ.സി.സിയെ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് സംബന്ധിച്ച് മൂന്നു മാസത്തിനകം തീരുമാനമറിയിക്കും. വിദേശ രാജ്യങ്ങളിൽ അവിടത്തെ നിയമങ്ങൾക്കകത്ത്നിന്ന് പ്രവ൪ത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പ്രവാസികൾ ജോലിയിൽ ശ്രദ്ധിക്കണമെന്നും സംഘടനാ കാര്യം രണ്ടാമതേ വരേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വെള്ളിയാഴ്ച പുല൪ച്ചെ തന്നെ നാട്ടിലേക്ക് തിരിച്ചപ്പോൾ വി.എം.സുധീരൻ ഉച്ചകഴിഞ്ഞാണ് മടങ്ങിയത്. ദുബൈയിലെ ലേബ൪ ക്യാമ്പ് സന്ദ൪ശിക്കാനും ഇതിനിടയിൽ സുധീരൻ സമയം കണ്ടത്തെി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.