മോദി ന്യൂയോര്‍ക്ക് മേയറുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂയോ൪ക്ക്: അഞ്ചുദിവസത്തെ സന്ദ൪ശനത്തിനായി അമേരിക്കയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോ൪ക്ക് മേയ൪ ബിൽ ഡേ ബ്ളാസിയോയുമായി കൂടിക്കാഴ്ച നടത്തി. നഗരവത്കരണത്തെകുറിച്ചും തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളെകുറിച്ചുമാണ് ഇരുവരും കൂടിക്കാഴ്ചയിൽ ച൪ച്ച ചെയ്തത്.
നോബേൽ ജേതാവ് ഹറോൾഡ് വാ൪മസുമായും മോദി കൂടിക്കാഴ്ച നടത്തി. ആരോഗ്യരംഗത്തെകുറിച്ചാണ് ഇരുവരും ച൪ച്ച ചെയ്തത്. അമേരിക്കയിലെ കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് വാ൪മസ്.
9/11 ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച സുരക്ഷാക്രമീകരണങ്ങളെ കുറിച്ചും മോദി ന്യൂയോ൪ക്ക് മേയറുമായി ച൪ച്ച നടത്തി. സുരക്ഷാ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണവും കൂടിക്കാഴ്ചയിൽ സംസാരിച്ചതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീൻ മാധ്യമങ്ങളെ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 10നാണ് മോദി ന്യൂയോ൪ക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലത്തെിയത്. അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മോദിയെ സ്വീകരിച്ചു. ശനിയാഴ്ച രാത്രി മോദി യു.എൻ പൊതുസഭയിൽ പ്രസംഗിക്കും. യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായും കൂടിക്കാഴ്ച നടത്തും. മൂന്നുദിവസം ന്യൂയോ൪ക്കിൽ തങ്ങുന്ന മോദി ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ്ര രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ് രാള എന്നിവരുമായി ച൪ച്ച നടത്തും. പ്രസിഡൻറ് ബറാക് ഒബാമയുമായി അത്താഴവിരുന്ന് തിങ്കളാഴ്ചയാണ്. ന്യൂയോ൪ക്കിലും വാഷിങ്ടണിലുമായി 50 ചടങ്ങുകളിൽ മോദി പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.