കാറ്റലോണിയ: ജനഹിത പരിശോധന ഉത്തരവില്‍ ഒപ്പുവെച്ചു
text_fieldsകാറ്റലോണിയ: സ്പെയിനിലെ വടക്കുകിഴക്കൻ മേഖലയായ കാറ്റലോണിയ സ്വതന്ത്ര രാജ്യമാകണോ എന്നത് സംബന്ധിച്ച ജനഹിത പരിശോധന നടത്തുന്നതിനുള്ള ഉത്തരവിൽ കാറ്റലോണിയ മേഖലയുടെ പ്രസിഡൻറ് ആ൪ത൪ മാസ് ഒപ്പുവെച്ചു.
നവംബ൪ ഒമ്പതിനാണ് ജനഹിത പരിശോധന. അതേസമയം, ജനഹിത പരിശോധന നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും തടയുമെന്നും സ്പെയിൻ സ൪ക്കാ൪ പറഞ്ഞു.
കുറച്ച് കാലങ്ങളായുള്ള സാമ്പത്തിക ഞെരുക്കത്തിൻെറ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യാനുകൂല പ്രസ്ഥാനത്തിന് പിന്തുണയേറുന്ന സാഹചര്യത്തിലാണ് ജനഹിതപരിശോധനക്കായുള്ള വിധിയിൽ ഒപ്പുവെച്ചിരിക്കുന്നത്.
ജനഹിത പരിശോധനക്കെതിരായ നിയമനടപടികൾക്ക് രൂപം നൽകുന്നതിനായി സ്പെയിൻ പ്രധാനമന്ത്രി മരിയാനോ റജോയ് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
ബ്രിട്ടനിൽനിന്ന് സ്കോട്ട്ലൻഡ് വിട്ടുപോകണ്ടതില്ളെന്ന ജനഹിത പരിശോധനാഫലം വന്ന് ഒരാഴ്ചക്ക് ശേഷമാണ് കാറ്റലോണിയ ജനഹിത പരിശോധനക്കുള്ള ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.