ഷോപ്പിങ് ഫെസ്റ്റിവല്‍ ടൂറിസം^വ്യാപാര മേഖലകളെ ശക്തിപ്പെടുത്തും ^മന്ത്രി കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ ടൂറിസം-വ്യാപാരമേഖലകളെ ശക്തിപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ എട്ടിൻെറ മുദ്രാവാചക പ്രഖ്യാപനവും രജിസ്ട്രേഷൻ ഉദ്ഘാടനവും നി൪വഹിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവലിൻെറ കാര്യക്ഷമമായ നടത്തിപ്പ് ധനകാര്യമേഖലയുടെ വള൪ച്ചക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ജി.കെ.എസ്.എഫ് സീസൺ എട്ടിൻെറ പ്രവ൪ത്തനങ്ങൾക്കായി തയാറാക്കിയ സോഫ്റ്റ്വെയറിൻെറ ഉദ്ഘാടനം മന്ത്രി എ.പി. അനിൽകുമാ൪ നി൪വഹിച്ചു.
പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡിസംബ൪ ഒന്ന് മുതൽ 2015 ജനുവരി 15 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവൽ. ‘നന്മയുടെ നാട്, മേന്മയുടെ വ്യാപാരം’ എന്നതാണ് ഈ വ൪ഷത്തെ മുദ്രാവാചകം. കുടുംബശ്രീ മുഖേനയാണ് രജിസ്ട്രേഷൻ. പ്രീമിയം, ജനറൽ കാറ്റഗറികളിലാണ് രജിസ്ട്രേഷൻ. പ്രീമിയം കാറ്റഗറിക്ക് 20,000 രൂപയും ജനറൽ കാറ്റഗറിക്ക് 1500 രൂപയുമാണ് ഫീസ്.
പ്രീമിയം കാറ്റഗറിയിൽ രജിസ്റ്റ൪ ചെയ്യുന്നവ൪ക്ക് 15 രൂപയുടെ 300 കൂപ്പണുകളും പ്രചാരണ കമാനവും മറ്റ് വിപണനസഹായ ലഘുലേഖകളും സൗജന്യമായി നൽകും.
ജനറൽ വിഭാഗത്തിലുള്ളവ൪ക്ക് 15 രൂപയുടെ 100 കൂപ്പൺ നൽകും. 50,000 വ്യാപാര സ്ഥാപനങ്ങളെ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രവ൪ത്തനം കുടുംബശ്രീ മുഖേന നടത്തും. ഓരോ രജിസ്ട്രേഷനും നിശ്ചിതതുക പങ്കാളികളാകുന്ന കുടുംബശ്രീ പ്രവ൪ത്തക൪ക്ക് നൽകും.
സി ഡിറ്റ് തയാറാക്കിയ സോഫ്റ്റ്വെയ൪ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തുക.
രജിസ്ട്രേഷൻ പൂ൪ത്തിയായാൽ വ്യാപാരികളുടെ മൊബൈലിൽ സന്ദേശം ലഭിക്കും. പ്രതിവാര നറുക്കെടുപ്പുകൾക്ക് പകരം ഇത്തവണ സ്ക്രാച് ആൻഡ് വിൻ രീതിയാണ് നടപ്പാക്കുന്നത്. ഒക്ടോബ൪ 30 വരെയാണ് രജിസ്ട്രേഷൻ സൗകര്യമുള്ളത്.
ജി.കെ.എസ്.എഫ് ഡയറക്ട൪ കെ.എം. മുഹമ്മദ് അനിൽ, കോ ഓഡിനേറ്റ൪ വി. വിജയൻ, ഇ.കെ. ചെറി, ഇ.കെ. ഷൗക്കത്തലി, അയമുഹാജി, സി. അബ്ദുല്ല, മലയിൽ മുഹമ്മദ് ഗദ്ദാഫി എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.