പൊട്ടിക്കരഞ്ഞ് സരിത: വെങ്കല മെഡല്‍ സ്വീകരിച്ചില്ല
text_fieldsഇഞ്ചിയോൺ: ഇടിക്കൂട്ടിൽ ഇന്ത്യക്ക് ഇന്ന് ദുഃഖത്തിൻെറയും സന്തോഷത്തിൻെറയും ദിനം. മേരികോമിൻെറ സ്വ൪ണനേട്ടത്തിൽ ആഹ്ളാദത്തിലായിരുന്നവരെ ഞെട്ടിച്ച് ഇന്ത്യയുടെ മറ്റൊരു ബോക്സ൪ ലൈഷ്റാം സരിത ദേവി മെഡൽദാന ചടങ്ങിൽ പൊട്ടിക്കരഞ്ഞു. സെമിയിൽ തോറ്റതിന് തനിക്ക് ലഭിച്ച വെങ്കല മെഡൽ തന്നെ തോൽപിച്ച ദക്ഷിണ കൊറിയയുടെ ജിന പാ൪ക്കിന് നൽകിയാണ് സരിത പ്രതിഷേധിച്ചത്. ഇന്നലെ നടന്ന ബോക്സിങ്ങ് സെമി ഫൈനലിൽ സരിത ദേവി ‘ജയിച്ചി’ട്ടും തോൽക്കുകയായിരുന്നു. സെമിയിൽ ആതിഥേയ രാജ്യത്തിൻെറ താരത്തിന് ഫൈനൽ പ്രവേശം ഉറപ്പാക്കാൻ റഫറിമാ൪ ‘കളിച്ച’തോടെയാണ് സരിതക്ക് അ൪ഹിച്ച ജയം നിഷേധിക്കപ്പെട്ട് റിങ്ങിൽ കണ്ണീരണിയേണ്ടി വന്നത്.
സെമിയിൽ ആതിഥേയരായ ദക്ഷിണ കൊറിയയുടെ ജിന പാ൪ക്കിനെയാണ് സരിത നേരിട്ടത്. തുടക്കം മുതൽ എതിരാളിക്കെതിരെ ആത്മവിശ്വാസത്തോടെ മുന്നേറിയ ഉത്ത൪പ്രദേശുകാരി 0^3ന് വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ച് റഫറി കൊറിയൻ താരത്തിൻെറ കൈയുയ൪ത്തി വിജയം പ്രഖ്യാപിച്ചത്. ക്യാമ്പ് ഇതോടെ മൂകമായി. സരിതയുടെ കരുത്തുറ്റ പഞ്ചുകൾ ജിന പാ൪ക്കിൻെറ കവിളിൽ തുടരെ പതിച്ചപ്പോൾ ഇടക്ക് അൽജീരിയൻ റഫറി ഹമ്മദി യാകുബക്ക് ഇടപെടേണ്ടിവന്നു.
എന്നാൽ, റിങ്ങിന് പുറത്തെ ജഡ്ജിങ് പാനൽ വിധിയെഴുതിയപ്പോൾ 39^37വ്യത്യാസത്തിൽ മത്സരഫലം പാ൪ക്കിന് അനുകൂലമാവുകയായിരുന്നു. സെമിയിൽ തോറ്റതോടെ സരിതയുടെ മെഡൽ പ്രതീക്ഷ വെങ്കലത്തിലൊതുങ്ങിയിരുന്നു. തുനീഷ്യയുടെ ബ്രഹാം മുഹമ്മദ്, ഇറ്റലിയുടെ അൽബിനോ ഫോട്ടി, പോളണ്ടിൻെറ മാരിയുസ് ജസോഫ് എന്നിവരായിരുന്നു ജഡ്ജിമാ൪.
റിങ് വിട്ടിറങ്ങിയ സരിത നിരാശയിലും സങ്കടത്തിലും മാധ്യമപ്രവ൪ത്തക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. ഇത്രയും കാലത്തെ തൻെറ കഠിനാധ്വാനമാണ് പാഴായതെന്നും ഇത്തരമൊരു നീതികേട് ഒരു താരത്തിനും ഉണ്ടാകാൻ പാടില്ലാത്തതാണെന്നു അവ൪ പറഞ്ഞിരുന്നു. കൊറിയൻ താരത്തിൻെറ ജയം ആഗ്രഹിച്ചവ൪ എങ്ങനെ നമുക്ക് ഒന്നാം സ്ഥാനം തരുമെന്നും സരിത ചോദിച്ചു. നിങ്ങൾ ബോക്സിങ്ങിനെ ഇല്ലാതാക്കുകയാണെന്ന് ആക്രോശിച്ച് പ്രതിഷേധവുമായി തിരിച്ച് റിങ്ങിലേക്ക് കയറാൻ ഒരുങ്ങിയ സരിതയെ സെക്യൂരിറ്റിക്കാ൪ തടയുകയായിരുന്നു. കടുത്ത വഞ്ചനയാണിതെന്നാണ് ദീ൪ഘകാലമായി ഇന്ത്യൻ കോച്ചായ ബി.ഐ. ഫെ൪ണാണ്ടസ് പ്രതികരിച്ചത്.
ഏഷ്യാഡിൽ മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മേരികോം ബോക്സിംഗിൽ സഹതാരം സരിത ദേവിക്ക് പിന്തുണ അറിയിച്ചു. സരിത സ്വ൪ണം അ൪ഹിച്ചിരുന്നെന്നും അവരെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കുകയായിരുന്നുവെന്നും മേരികോം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.