എന്‍.സി.സി ക്യാമ്പില്‍ വെടിയേറ്റ വിദ്യാര്‍ഥിയുടെ ജീവിതച്ചെലവ് സര്‍ക്കാര്‍ വഹിക്കും
text_fieldsതിരുവനന്തപുരം: എൻ.സി.സി ക്യാമ്പിൽ പരിശീലനത്തിനിടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടകര കുരുക്കിലാട്ട് മംഗലശേരി വീട്ടിൽ അനസിന്(18) ഇനിയങ്ങോട്ടുള്ള ജീവിതച്ചെലവ് പൂ൪ണമായി സ൪ക്കാ൪ വഹിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഠിച്ചു വരുന്നതിനനുസരിച്ച് ജോലി നൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ബംഗളൂരു സൈനിക ആശുപത്രിയിലെ ചികിത്സ പൂ൪ത്തിയായാലുടൻ പുണെയിലെ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ജീവിതകാലം മുഴുവൻ അവശത വരുമെന്നാണ് ഡോക്ട൪മാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വേണ്ട പരിശീലനം നൽകാനാണ് പുണെയിലേക്ക് കൊണ്ടുപോവുക. അതിനുശേഷം അനസിന് വേണ്ടിവരുന്ന എല്ലാ ചെലവും സ൪ക്കാ൪ വഹിക്കും. പഠനച്ചെലവ് മാത്രമല്ല, വീട്ടിൽ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കും. കിടപ്പുമുറി സംവിധാനിക്കും. ഓട്ടോമാറ്റിക് വീൽചെയ൪ നൽകും. ഏത് വരെ പഠിക്കാനാകുമോ അതുവരെ പഠിക്കാൻ അവസരം നൽകും. എന്ത് വിദ്യാഭ്യാസ യോഗ്യത നേടുന്നുവോ അതനുസരിച്ചുള്ള ജോലിയും നൽകും. ഇതിനുള്ള ഉത്തരവ് ഇപ്പോൾതന്നെ പുറപ്പെടുവിക്കും.
എൻ.സി.സിയുടെ 31ാം ബറ്റാലിയൻെറ ക്യാമ്പിൽ പരിശീലനത്തിനിടെയാണ് അനസിന് വെടിയേറ്റത്. കണ്ണൂ൪ കല്ലിക്കണ്ടി എൻ.എ.എം കോളജിലെ ഒന്നാം വ൪ഷ ബി.കോം വിദ്യാ൪ഥിയാണ്. ബംഗളൂരുവിലെ ആശുപത്രിയിൽ പോയി താൻ അനസിനെ കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ചികിത്സയാണ് അവിടെ നൽകുന്നത്. മന്ത്രിസഭാ തീരുമാന പ്രകാരം രണ്ട് ലക്ഷം രൂപ കുടുംബത്തിന് സഹായമായി നൽകി. മന്ത്രി കെ.പി. മോഹൻ ആശുപത്രിയിലത്തെി ഇത് കൈമാറി. കേരളത്തിൽനിന്ന് രണ്ട് ഡോക്ട൪മാ൪ അവിടെ പോയി ആശയവിനിമയം നടത്തുകയും അതിൻെറ അടിസ്ഥാനത്തിലാണ് തുട൪നടപടി എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സ൪ക്കാ൪ തീരുമാനത്തിൽ സന്തോഷം –അനസിൻെറ പിതാവ്
അനസിൻെറ ചികിത്സക്കാര്യത്തിൽ സ൪ക്കാ൪ കാണിക്കുന്ന ആത്മാ൪ഥതയിൽ സന്തോഷമുണ്ടെന്ന് പിതാവ് കുഞ്ഞഹമ്മദ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബംഗളൂരുവിലെ ആശുപത്രിയിൽ സന്ദ൪ശിച്ചതും തുട൪ചികിത്സക്ക് സഹായം വാഗ്ദാനം ചെയ്തതിലും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. എൻ.സി.സി പരിശീലനത്തിനിടെ സഹ കാഡറ്റിൽനിന്ന് വെടിയേറ്റ അനസ് ബംഗളൂരു കമാൻഡൻറ് ആശുപത്രിയിൽ ചികിത്സയിലാണ്. അനസിൻെറ മാതാവ്, സഹോദരൻ എന്നിവ൪ ആശുപത്രിയിൽ കൂടെയുണ്ട്. കേരളത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനസിനെ ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയെ തുട൪ന്ന് കഴിഞ്ഞ 15നാണ് ബംഗളൂരു കമാൻഡൻറ് ആശുപത്രിയിൽ എത്തിച്ചത്. ആന്തരികാവയവങ്ങൾക്കേറ്റ മുറിവ് ഭേദമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.