രാജ്യം ജനങ്ങളുടേത്; ഒരുമിച്ച് നയിക്കുക ^മോദി
text_fieldsന്യൂഡൽഹി: അധ്യാപകദിനത്തിൽ വിദ്യാ൪ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ആകാശവാണിയിലൂടെ പൊതുജനങ്ങളുമായി സംവദിച്ചു. ജനങ്ങളുമായി ഉള്ളുതുറന്ന് സംസാരിക്കുന്നെന്ന സന്ദേശവുമായി ‘മൻ കി ബാത്’ എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ ആദ്യ റേഡിയോ പ്രഭാഷണം രാവിലെ 11ന് ആകാശവാണി പ്രക്ഷേപണം ചെയ്തു. ജനങ്ങൾക്ക് വിജയ ദശമി ആശംസകൾ നേ൪ന്നുകൊണ്ട് സംഭാഷണം ആരംഭിച്ച മോദി ഇനി മുതൽ മാസത്തിൽ ഒന്നോ രണ്ടോ ഞായറാഴ്ചകളിൽ റേഡിയോ വഴി ജനങ്ങളോട് സംവദിക്കുമെന്ന് അറിയിച്ചു.
ഖാദി ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും വീടുകളിൽ ഒരു ഖാദി ഉൽപ്പന്നമെങ്കിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഉൽപന്നങ്ങൾ വാങ്ങുന്നതു വഴി ഗ്രാമങ്ങളിലുള്ള പാവങ്ങളുടെ പുരോഗതിക്കായുള്ള ദീപമാണ് തെളിയിക്കുന്നതെന്നും മോദി പറഞ്ഞു. കേന്ദ്രസ൪ക്കാ൪ ആരംഭിച്ച ശുചിത്വ പരിപാടിയായ സ്വച്ഛ് ഭാത് അഭിയാനിൽ എല്ലാവരും പങ്കാളിയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാ ദൗത്യം വിജയകരമായി പൂറത്തിയാക്കുക വഴി ശാസ്ത്രജ്ഞൻമാ൪ രാജ്യത്തിന്‍്റെ കരുത്തും അഭിമാനവുമാണ് തുറന്നുകാട്ടുന്നത്. നമ്മൾ നടന്നു തുടങ്ങിയിട്ടേയുള്ളൂ. വഴികാട്ടാൻ ആരുമില്ല. പുരോഗതിക്കായി നമ്മൾ മുന്നിട്ടിറങ്ങണം. രാജ്യം സ൪ക്കാറിൻേറതല്ല, ജനങ്ങളുടേതാണ്. അതിനാൽ ജനങ്ങൾ ഒരുമിച്ചു നിൽക്കണം. രാജ്യത്തിന്‍്റെ വികസനത്തിൽ ജനങ്ങൾ പങ്കാളിയാവണമെന്നും മോദി ആവശ്യപ്പെട്ടു.
തങ്ങളുടെ ചിന്തകളും ആശയങ്ങളും എഴുതി തന്നോട് പങ്കുവെക്കാവുന്നതാണെന്നും ഒരുമിച്ച് ഇന്ത്യയെ സേവിക്കുക വഴി രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരോരുത്തരും ഒരു ചുവട് മുന്നോട്ടു വെക്കുന്നതിലൂടെ രാജ്യം 125 കോടി ചുവടുകളാണ് മുന്നേറുകയെന്നും മോദി കൂട്ടിച്ചേ൪ത്തു.
റേഡിയോ വഴി ഗ്രാമവാസികളും പാവങ്ങളുമുൾപ്പെടെയുള്ള ജനതയുടെ അടുത്തത്തൊൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.