ചൈനീസ് കുതിപ്പ്; ഇന്ത്യ എട്ടാമത്
text_fieldsഇഞ്ചിയോൺ: 17ാമത് ഏഷ്യൻ ഗെയിംസിന് ദക്ഷിണ കൊറിയൻ തുറമുഖ നഗരമായ ഇഞ്ചിയോണിൽ കൊടിയിറങ്ങിയപ്പോൾ മെഡൽ പട്ടികയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ പിന്നാക്കം പോയി, ഇന്ത്യ എട്ടാമത്. 11 സ്വ൪ണവും 10 വെള്ളിയും 36 വെങ്കലവുമടക്കം മൊത്തം 57 മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഗ്വാങ്ചോ ഗെയിംസിൽ 65 മെഡലുകൾ ലഭിച്ച ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. അന്ന് സ്വ൪ണനേട്ടത്തിലും ഇന്ത്യക്ക് മികവ് പുല൪ത്താനായി. 14 സ്വ൪ണം, 17 വെള്ളി, 34 വെങ്കലം എന്നിങ്ങനെയായിരുന്നു വിവിധയിനങ്ങളിൽ നേടിയത്. പ്രതീക്ഷിച്ചപോലെ മെഡൽ നിലയിൽ ഒന്നാമതത്തെി ഏഷ്യയുടെ കായികക്കരുത്ത് തങ്ങൾതന്നെയെന്ന് ഇക്കുറിയും ചൈനക്ക് തെളിയിക്കാനായി. 151 സ്വ൪ണം, 108 വെള്ളി, 83 വെങ്കലം അടക്കം മൊത്തം 342 മെഡലുകളാണ് ചൈന ഇഞ്ചിയോണിൽ സ്വന്തമാക്കിയത്. നൂറിലധികം മെഡൽ വ്യത്യാസത്തിലാണ് അവ൪ ആതിഥേയരായ ദക്ഷിണ കൊറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 79 സ്വ൪ണവും 71 വെള്ളിയും 77 വെങ്കലവുമായിരുന്നു ദക്ഷിണ കൊറിയക്ക് ലഭിച്ചത്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത.് 47 സ്വ൪ണം, 76 വെള്ളി, 77 വെങ്കലം എന്നിവയടക്കം മെഡൽ നേട്ടം 200ലത്തെിക്കാൻ അവ൪ക്കായി. ഗ്വാങ്ചോ ഗെയിംസിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഇക്കുറിയും യഥാക്രമം മെഡൽ പട്ടികയിൽ മുന്നിലത്തെിയതെന്നതും ഇഞ്ചിയോണിലെ കൗതുകമായി. 28 സ്വ൪ണമടക്കം 84 മെഡലുകളുമായി കസാഖ്സ്താനും 21സ്വ൪ണമടക്കം 57 മെഡലുകളുമായി ഇറാനും പട്ടികയിൽ നാല്, അഞ്ച് സ്ഥാനങ്ങളിലത്തെി. തായ്ലൻഡും ദക്ഷിണ കൊറിയയുമാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.