കേന്ദ്ര മന്ത്രിമാരില്‍ സമ്പന്നന്‍ ജയ്റ്റ്ലി; ആസ്തി 72 കോടിയിലധികം
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ പ്രതിരോധ-ധനമന്ത്രി അരുൺ ജയ്റ്റ്ലി. 72.10 കോടിരൂപയാണ് അദ്ദേഹത്തിന്‍്റെ സമ്പാദ്യം. ഏറ്റവും കുറവ് സമ്പാദ്യം. ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ് ഏറ്റവും കുറവ് സമ്പാദ്യം. 20.45 ലക്ഷമാണ് അദ്ദേഹത്തിന്‍്റെ സമ്പാദ്യം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള 44 അംഗ കൗൺസിൽ മന്ത്രിമാ൪ ആണ് സ്വത്ത് വിവര കണക്ക് പുറത്ത് വിട്ടത്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
1.26 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പാദ്യം. കൂടാതെ ഒരുലക്ഷം രൂപയുടെ സ്വ൪ണവും അദ്ദേഹത്തിൻെറ പേരിലുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ആസ്തി 1.66 കോടി രൂപയായിരുന്നു.
വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിക്ക് 37.68 കോടിയുടെ ആസ്തിയുണ്ട്. കൽക്കരി-വൈദ്യുതി വകുപ്പ് മന്ത്രി പീയുഷ് ഗോയലിന് 31.67 കോടിയുടെ സ്വത്തും ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നജ്മ ഹിബതല്ലക്ക് 29.70 കോടിയുടെ സമ്പാദ്യവുമുണ്ട്.
വെങ്കയ്യ നായിഡു, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാൻ, തൊഴിൽ വകുപ്പ് മന്ത്രി നരേന്ദ്ര സിങ്, ആരോഗ്യ മന്ത്രി ഹ൪ഷ വ൪ധൻ, ആനന്ദ് കുമാ൪ എന്നിവരാണ് കോടിപതികളല്ലാത്ത അഞ്ച് മന്ത്രിമാ൪. പാസ്വാന് 39.88 ലക്ഷവും നരേന്ദ്ര സിങിന് 44.90 ലക്ഷവും ഹ൪ഷ വ൪ധന് 48.54 ലക്ഷവും ആനന്ദ് കുമാറിന് 60.62 ലക്ഷവുമാണ് സമ്പാദ്യം.
22 ക്യാബിനറ്റ് മന്ത്രിമാരിൽ പ്രധാനമന്ത്രി ഉൾപ്പെടെ 17 പേ൪ കോടിപതികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.