Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2014 5:40 PM IST Updated On
date_range 8 Oct 2014 5:40 PM ISTഅയ്യങ്കാളി സ്മാരകമന്ദിരം: ഉദ്ഘാടനം മാറ്റി, വി.എസ് എത്തിയില്ല
text_fieldsbookmark_border
കോട്ടയം: കുറിച്ചി സചിവോത്തമപുരം അയ്യങ്കാളി സ്മാരക മന്ദിരത്തിന്‍െറ ഉദ്ഘാടനം പട്ടികജാതി കോളനി അസോസിയേഷന്‍െറ സമരത്തത്തെുടര്‍ന്ന് മാറ്റി. പഞ്ചായത്തിന്‍െറ എസ്.സി ഫണ്ട് ഉപയോഗിച്ച് സചിവോത്തമപുരം കോളനിക്ക് സമീപം നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിക്കാനിരിക്കേയാണ് മാറ്റിയത്. കമ്യൂണിറ്റി ഹാളിന്‍െറ ഭരണച്ചുമതല പട്ടികജാതി കോളനി അസോസിയേഷനെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി സ്ഥലത്ത് പന്തല്‍ കെട്ടി സ്ത്രീകളടക്കം നിരാഹാര സമരം നടത്തുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉള്ളതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ആവശ്യത്തില്‍നിന്ന് വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിലാണ് ഉദ്ഘാടനം അനിശ്ചിതമായി മാറ്റിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലന്‍ പറഞ്ഞു. പ്രതിഷേധം തുടരുന്നതിനാല്‍ വി.എസ് എത്തില്ളെന്ന സൂചനയും പരിപാടി മാറ്റാന്‍ ഭരണസമിതിയെ പ്രേരിപ്പിച്ചു. പട്ടികജാതി വിഭാഗങ്ങളോട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സചിവോത്തമപുരം അയ്യങ്കാളി സ്മാരകമന്ദിരം നിര്‍മിച്ചതെന്ന് പ്രസിഡന്‍റ് പറഞ്ഞു. പാവപ്പെട്ടവര്‍ താമസിക്കുന്ന കോളനിയിലെ വിവാഹം, സാംസ്കാരിക കൂട്ടായ്മകള്‍ തുടങ്ങിയവക്ക് കുറഞ്ഞ വാടകക്ക് ഹാള്‍ ലഭിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. പട്ടികജാതി വികസന വകുപ്പിന്‍െറ ഭൂമിയില്‍ പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് 25 സെന്‍റില്‍ കെട്ടിടം പണിയാനുള്ള അധികാരം മാത്രമാണ് പഞ്ചായത്തില്‍ ലഭിച്ചത്. ഈ വസ്തുവും കെട്ടിടവും ഒരു സംഘടനക്ക് രേഖാമൂലം കൈമാറാനുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിക്കില്ല. പട്ടികജാതി വികസനവകുപ്പിന്‍െറ സ്ഥലവും മന്ദിരവും ഒരു സംഘടനക്ക് വിട്ടുകൊടുക്കാന്‍ അധികാരമില്ലാത്ത പഞ്ചായത്ത് ഭരണസമിതിയെ ഇതിനായി നിര്‍ബന്ധിക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പഞ്ചായത്തിന് നല്‍കിയാല്‍ ഏത് സംഘടനക്കും സ്ഥലവും മന്ദിരവും രേഖാമൂലം വിട്ടുകൊടുക്കാന്‍ സമ്മതമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story