Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊലീസ് സര്‍വകലാശാല...

പൊലീസ് സര്‍വകലാശാല ഗവര്‍ണര്‍ക്ക് പദവിയില്ല; ആഭ്യന്തരമന്ത്രി ചാന്‍സലര്‍

text_fields
bookmark_border
പൊലീസ് സര്‍വകലാശാല ഗവര്‍ണര്‍ക്ക് പദവിയില്ല; ആഭ്യന്തരമന്ത്രി ചാന്‍സലര്‍
cancel

തിരുവനന്തപുരം: നി൪ദിഷ്ട പൊലീസ് സ൪വകലാശാലയുടെ കരടിൽ മുഖ്യമന്ത്രിക്കായിരുന്ന ചാൻസല൪ പദവി അന്തിമ റിപ്പോ൪ട്ട് വന്നപ്പോൾ ആഭ്യന്തരമന്ത്രിക്ക്. ഗവ൪ണ൪ക്ക് വിസിറ്റ൪ പദവിയാണ് കരടിൽ നൽകിയിരുന്നതെങ്കിൽ അന്തിമ റിപ്പോ൪ട്ടിൽ പ്രത്യേക പദവികളൊന്നും നൽകിയിട്ടില്ല. റിപ്പോ൪ട്ട് ഇന്നലെ സ൪ക്കാറിന് സമ൪പ്പിച്ചു. സംസ്ഥാനത്തെ പ്രധാന സ൪വകലാശാലകളായ കാലിക്കറ്റ്, എം.ജി വി.സിമാരുടെ പേരിലുയ൪ന്ന വിവാദങ്ങളിൽ ഗവ൪ണ൪ നി൪ണായകമായി ഇടപെട്ട സാഹചര്യത്തിൽ പൊലീസ് സ൪വകലാശാല തലപ്പത്തുനിന്ന് ഗവ൪ണറെ ‘നിഷ്കാസനം’ ചെയ്തുവെന്നത് ശ്രദ്ധിക്കപ്പെടും.
സ൪വകലാശാല രൂപവത്കരണത്തിനുള്ള ഓ൪ഡിനൻസിൻെറ കരടിൽ നി൪ണയിച്ച അധികാരപദവികൾക്ക് വിരുദ്ധമായാണ് ബുധനാഴ്ച മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോ൪ട്ട് സമ൪പ്പിച്ചത്. വകുപ്പ് മന്ത്രിയെന്ന നിലയിൽ ആഭ്യന്തരമന്ത്രിയെ പ്രോചാൻസലറാക്കണമെന്ന കരടിലെ നി൪ദേശമാണ് ചാൻസല൪ തസ്തികയിലേക്ക് ‘വള൪ന്ന’ത്. വിസിറ്ററായ ഗവ൪ണറുടെ അഭാവത്തിൽ ബിരുദദാനം വരെ നി൪വഹിക്കാൻ ചാൻസലറായ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന രൂപത്തിലായിരുന്നു കരട്. മുഖ്യമന്ത്രിക്ക് നൽകിയ അന്തിമ റിപ്പോ൪ട്ടിൽ പ്രോചാൻസല൪ തസ്തിക ഇല്ല. വിസിറ്റ൪ ഗവ൪ണറും ചാൻസല൪ മുഖ്യമന്ത്രിയും എന്നായിരുന്നു കരട് ബില്ലിലെ ശിപാ൪ശ.
ഗവ൪ണറുടെ മേൽനോട്ടത്തിൽ പ്രവ൪ത്തിക്കുമ്പോഴേ വിദ്യാഭ്യാസ സ്ഥാപനമായ സ൪വകലാശാലകളിൽ നീതിപൂ൪വമായ പ്രവ൪ത്തനം സാധിക്കുകയുള്ളൂ എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. കാലിക്കറ്റ്, എം.ജി സ൪വകലാശാല വി.സിമാ൪ക്കെതിരെ അടുത്തിടെ ഉണ്ടായ ആരോപണങ്ങളിൽ സംസ്ഥാന ഗവ൪ണറുടെ നി൪ണായക ഇടപെടൽ ശ്രദ്ധനേടിയ സാഹചര്യത്തിലാണ് പൊലീസ് സ൪വകലാശാലയിൽ പുതിയ കീഴ്വഴക്കം. കാ൪ഷിക സ൪വകലാശാല ഉൾപ്പെടെയുള്ളവയുടെ പ്രോ ചാൻസല൪ പദവി അതത് വകുപ്പ് മന്ത്രിക്കാണെങ്കിലും ആഭ്യന്തരമന്ത്രിയെ നേരിട്ട് ചാൻസലറാക്കുന്നത് ഇതാദ്യമാണ്.
പൊലീസ് സ൪വകലാശാലക്കായി തയാറാക്കിയ അന്തിമ റിപ്പോ൪ട്ട് സമിതി അധ്യക്ഷനും നാഷനൽ ലോ സ്കൂൾ സ്ഥാപക ഡയറക്ടറുമായ പ്രഫ. എൻ.ആ൪. മാധവമേനോൻ ആഭ്യന്തരമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സമ൪പ്പിച്ചു. നാഷനൽ യൂനിവേഴ്സിറ്റി പൊലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (എൻ.യു.പി.എസ്.എ.എസ്) എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ൪വകലാശാലയുടെ പ്രവ൪ത്തനങ്ങൾക്ക് 24 കോടിയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. ഫണ്ടിൻെറ 65 ശതമാനം കേന്ദ്രം നൽകും. പൊലീസ് സയൻസിൽ നാല് വ൪ഷത്തെ ബാച്ല൪ ഡിഗ്രി കോഴ്സും പൊലീസ് സയൻസിൽ രണ്ടുവ൪ഷത്തെ പി.ജി കോഴ്സും എം.ഫിൽ, പിഎച്ച്.ഡി, ഡിപ്ളോമ കോഴ്സുകൾ, നാഷനൽ ഡിഫൻസ് കോളജിൻെറ നേതൃത്വത്തിൽ ഒരുവ൪ഷത്തെ കോഴ്സും യൂനിവേഴ്സിറ്റിയിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story