പ്രവേശ സമയപരിധി നീട്ടില്ളെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രവേശത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന കേരളത്തിലെ സ്വാശ്രയ ദന്തൽ കോളജുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ സംസ്ഥാനത്തെ 14 സ്വാശ്രയ കോളജുകളിലായി ഒഴിഞ്ഞു കിടക്കുന്ന 210 ദന്തൽ സീറ്റുകളിൽ കുട്ടികളെ പ്രവേശിപ്പിക്കാനാവില്ല. ആവശ്യത്തിലധികം സമയം ലഭിച്ചിട്ടും കുട്ടികളെ ലഭിക്കാത്തത് കോളജുകളുടെ പരിമിതിയാണെന്ന് ജസ്റ്റിസുമാരായ അനിൽ ആ൪ ദവെ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മതിയായ അടിസ്ഥാന സൗകര്യവും മറ്റും ഇല്ലാത്തതിനാലാണ് കുട്ടികളെ ചേ൪ക്കാൻ രക്ഷിതാക്കൾ തയാറാകാത്തത്. അതിനാൽ, സെപ്റ്റംബ൪ 30ന് മുമ്പ് പ്രവേശം പൂ൪ത്തിയാക്കണമെന്ന മുൻ ഉത്തരവ് തിരുത്തേണ്ടതില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. ഒഴിവുള്ള സീറ്റുകളിലേക്ക് സ്വന്തം നിലക്ക് പ്രവേശ പരീക്ഷ നടത്തി കുട്ടികളെ എടുക്കാൻ അനുമതി തേടി നേരത്തേ കോളജ് മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, മാനേജ്മെൻറുകൾ സ്വന്തം നിലക്ക് പരീക്ഷ നടത്തേണ്ടെന്നും പ്രവേശ മേൽനോട്ടസമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രത്യേക പരീക്ഷ നടത്തി കുട്ടികളെ എടുക്കാനും സെപ്റ്റംബ൪ 30നകം പ്രവേശ നടപടികൾ പൂ൪ത്തിയാക്കാനും സുപ്രീംകോടതി നി൪ദേശിച്ചു. ഇതനുസരിച്ച് കഴിഞ്ഞ മാസം 26ന് നടന്ന പരീക്ഷയിൽ 730 വിദ്യാ൪ഥികൾ പങ്കെടുത്തു. 169 പേ൪ മാത്രമാണ് പ്രവേശത്തിന് അ൪ഹത നേടിയത്. ഇതിൽ നിന്ന് 117 പേ൪ മാത്രമാണ് വിവിധ കോളജുകളിൽ ഇതിനകം പ്രവേശം നേടിയത്.
ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്ന 210 സീറ്റുകളിലേക്ക് പ്രവേശത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. മെഡിക്കൽ-ദന്തൽ പ്രവേശ നടപടികൾ മുഴുവൻ മേയ്-സെപ്റ്റംബ൪ മാസങ്ങൾക്കുള്ളിൽ പൂ൪ത്തിയാക്കണമെന്ന മൃദുൽദ൪ കേസിലെ സുപ്രീംകോടതി ഉത്തരവ് സ്വകാര്യ കോളജുകൾക്ക് ബാധകമോയെന്ന കാര്യം അടുത്ത മാസം മൂന്നിന് പരിഗണിക്കാനും കോടതി തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.