സുനന്ദയുടെ മരണം: അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് തരൂര്‍
text_fieldsപാലക്കാട്: ഭാര്യ സുനന്ദ പുഷ്കറിൻെറ മരണവുമായി ബന്ധപ്പെട്ട് ഇനി താൻ പ്രതികരിക്കുന്നത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന് ശേഷം മാത്രമെന്ന് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂ൪. സുനന്ദയുടെ ബന്ധുവാണെന്ന അവകാശവാദത്തിൽ മരണത്തെപറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട അശോക് കുമാ൪ എന്ന വ്യക്തിയെ ജീവിതത്തിലിതുവരെ താൻ കണ്ടിട്ടില്ളെന്ന് തരൂ൪ വ്യക്തമാക്കി. കൊല്ലങ്കോടിനടുത്ത് എലവഞ്ചേരിയിലെ തറവാട്ടുവീട്ടിൽ മുത്തശ്ശിയെ സന്ദ൪ശിക്കാനത്തെിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
സുനന്ദയുടെ പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തെപറ്റിയുള്ള ചോദ്യങ്ങൾക്ക് പൊലീസിൻെറ അന്വേഷണ റിപ്പോ൪ട്ട് പുറത്തുവരട്ടെ എന്നായിരുന്നു തരൂരിൻെറ മറുപടി. ഇതേപ്പറ്റി സുനന്ദയുടെ ബന്ധുക്കൾക്ക് ഒരു പരാതിയും ഇല്ല. അശോക് കുമാ൪ ബന്ധുവാണെന്ന് തനിക്കഭിപ്രായമില്ല. അയാളെ മുമ്പ് കണ്ടിട്ടുമില്ല. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യം ഉയ൪ന്നതിനെ പറ്റിയും തനിക്ക് അറിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിനെ തുട൪ന്നുള്ള വിവാദങ്ങളെപറ്റിയടക്കം ഉയ൪ന്ന ചോദ്യങ്ങളോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല. മുത്തശ്ശിയെ കാണാനത്തെിയ തന്നോട് കൂടുതൽ ചോദ്യങ്ങൾ വേണ്ടെന്നുപറഞ്ഞ് ശശി തരൂ൪ ഒഴിഞ്ഞുമാറുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.