ഒഞ്ചിയത്ത് മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു
text_fieldsവടകര: ഒഞ്ചിയം തയ്യിൽ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ഒഞ്ചിയം ഊരാളശ്ശേരി അഷ്റഫ് മാസ്റ്ററുടെ മകൻ അഫ്ലാഹ് ഷഹൽ (10), പുതിയോട്ടുംകണ്ടിയിൽ റഹീസിൻെറ മകൻ മുഹമ്മദ് റിസ്വാൻ (11), നാവത്തുംപീടികയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് അജ്മൽ (എട്ട്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. ഉച്ചകഴിഞ്ഞിട്ടും തിരിച്ചത്തൊത്തതിനാൽ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിലാണ് ഒഞ്ചിയം തയ്യിൽ ക്ഷേത്രത്തിന് സമീപം സ്വകാര്യവ്യക്തിയുടെ വെള്ളാറത്ത് താഴ വയലിൻെറ കരയിൽ ചെരിപ്പും വസ്ത്രങ്ങളും കണ്ടത്.
നാട്ടുകാ൪ വിവരമറിയിച്ചതിനെ തുട൪ന്ന് വടകര ഫയ൪ഫോഴ്സും പൊലീസും സ്ഥലത്തെത്തി വെള്ളക്കെട്ടിൽ നടത്തിയ പരിശോധനയിൽ വൈകീട്ട് നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. താഹിറയാണ് ഷഹലിൻെറ മാതാവ്. റഷീദയാണ് മുഹമ്മദ് റിസ്വാൻെറ മാതാവ്. സഹോദരങ്ങൾ: ഫാത്തിമത്ത്, റിഫാന.
നസീമയാണ് അജ്മലിൻെറ മാതാവ്. സഹോദരൻ: മനാഫ്. മുഹമ്മദ് റിസ്വാൻ ഒഞ്ചിയം ഗവ. യു.പി സ്കൂളിലെയും അഫ് ലാഹ് ഷഹൽ, അജ്മൽ എന്നിവ൪ ഒഞ്ചിയം എൽ.പി സ്കൂളിലെയും വിദ്യാ൪ഥികളാണ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാടിൻെറ നാനാതുറകളിലുള്ളവ൪ ആശുപത്രിയിലെത്തി.
രാവിലെ വടകര ജില്ലാ ആശുപത്രിയിൽനിന്ന് പോസ്റ്റ്മോ൪ട്ടത്തിനു ശേഷം മൃതദ്ദേഹം 11 മണിയോടെ ഒഞ്ചിയം എൽ.പി സ്കൂളിൽ പൊതുദ൪ശനത്തിനുവെക്കും. തുട൪ന്ന് കുഞ്ഞിപ്പള്ളി ഖബ൪സ്ഥാനിൽ ഖബറടക്കും.
കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ ദു:ഖ സൂചകമായി ഞായറാഴ്ച ഉച്ചക്ക് ഒരു മണിവരെ ഒഞ്ചിയം പഞ്ചായത്തിൽ ഹ൪ത്താലാചരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. ജയരാജൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.