എല്ലാ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ വേണ്ടെന്ന് കേരളം
text_fieldsന്യൂഡൽഹി: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി അപ൪ണ ഭട്ട് കേരളത്തിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് സംസ്ഥാന സ൪ക്കാ൪ സുപ്രീംകോടതിയിൽ മറുപടി നൽകി. സംസ്ഥാനത്ത് പ്രവ൪ത്തിക്കുന്ന എല്ലാ അനാഥാലയങ്ങൾക്കും ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ആവശ്യമില്ളെന്നും കേന്ദ്ര നിയമമായ 1960ലെ അനാഥാലയ കരുണാഗൃഹ (മേൽനോട്ട നിയന്ത്രണ) നിയമപ്രകാരമുള്ള രജിസ്ട്രേഷൻ മതിയെന്നും സംസ്ഥാന സ൪ക്കാ൪ നൽകിയ സത്യവാങ്മൂലം പറയുന്നു.
തമിഴ്നാട്ടിൽ കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയായി പ്രവ൪ത്തിക്കുന്ന അപ൪ണ ഭട്ട് കേരളത്തിലെ അനാഥാലയങ്ങൾക്ക് ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷൻ ഇല്ളെന്നും അതിനാൽ, ബാലചൂഷണം നടക്കുന്നത് പരിശോധിക്കാൻ കഴിയില്ളെന്നും ആരോപിക്കുന്ന റിപ്പോ൪ട്ട് ഏതാനും ആഴ്ചകൾക്കുമുമ്പാണ് സുപ്രീംകോടതിയിൽ നൽകിയത്.
പാലക്കാട്ട് ട്രെയിനിൽ കുട്ടികളെ പിടികൂടിയ സംഭവത്തിൻെറ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറി റിപ്പോ൪ട്ടിൽ കേരളത്തെയും പരാമ൪ശിച്ചത്. ഇതേതുട൪ന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി കേസിൽ കേരളത്തെകൂടി കക്ഷിചേ൪ത്തതിനെ തുട൪ന്നാണ് സംസ്ഥാന സ൪ക്കാ൪ നിലപാട് വിശദീകരിച്ച് സത്യവാങ്മൂലം നൽകിയത്.
അനാഥാലയ നിയന്ത്രണ നിയമം പ്രകാരം രജിസ്റ്റ൪ ചെയ്ത സ്ഥാപനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റ൪ ചെയ്യേണ്ടതില്ളെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് കേരളത്തിൻെറ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2010ൽ സ൪ക്കാ൪ ഇറക്കിയ ഉത്തരവ് ഹൈകോടതി ശരിവെച്ചിട്ടുണ്ട്. കുടുംബവും മറ്റു പിന്തുണയും ഉള്ള കുട്ടികൾ ബാലനീതി നിയമത്തിലെ രണ്ട് -ഡി വകുപ്പിൽ വരില്ല.
രണ്ട് -ഡിയിൽ വരുന്നവരെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾ മാത്രമേ ബാലനീതി നിയമപ്രകാരം രജിസ്റ്റ൪ ചെയ്യേണ്ടതുള്ളൂ. പ്രസ്തുത വ്യവസ്ഥ കേരളം നടപ്പാക്കിയിട്ടുണ്ട്. അനാഥാലയ നിയന്ത്രണ നിയമം നന്നായി നടപ്പാക്കണമെന്നാണ് ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻ.സി.പി.സി.ആ൪) ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ബാലാവകാശ സംരക്ഷണ കമീഷന്് (കെ.ഇ.എസ്.സി.പി.സി.ആ൪) സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും മേൽ നിയന്ത്രണമുണ്ട്. കേരളത്തിൽ കുട്ടിക്കടത്ത് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. പശ്ചിമ ബംഗാൾ, ബിഹാ൪, ഝാ൪ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചത് സ൪ക്കാ൪തന്നെയാണ്. മതിയായ രേഖകൾ ഇല്ലാത്ത കുട്ടികളെ തിരികെ നാട്ടിലേക്ക് അയച്ചു.
കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാൻ കുടുംബശ്രീ, കൗൺസലിങ്, ചൈൽഡ്ലൈൻ എന്നിവ കേരളത്തിൽ സജീവമാണ്. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങൾക്കു ബോധ്യമുള്ളതിനാൽ എല്ലാ കേസുകളും റിപ്പോ൪ട്ട് ചെയ്യപ്പെടുന്നു. അതിനാൽ കേസുകൾ കൂടുതൽ ഉണ്ടെന്നു തോന്നാം. മറ്റു സംസ്ഥാനങ്ങളിൽനിന്നത്തെിയ എല്ലാ കുട്ടികളുടെയും പൂ൪ണ വിവരങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് അമിക്കസ് ക്യൂറി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മറുപടിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.