അന്യസംസ്ഥാന ജോലിക്കാര്‍ക്ക് തപാല്‍ വോട്ട് വേണമെന്ന് ഹരജി
text_fieldsന്യൂഡൽഹി: അന്യസംസ്ഥാനങ്ങളിൽ ജോലിയെടുക്കുന്നവ൪ക്കും തപാൽ വോട്ട് പോലുള്ള സംവിധാനം ഏ൪പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഡോ. ഷംസീ൪ വയലിൽ സുപ്രീംകോടതിയിൽ ഹരജി നൽകി. പ്രവാസികൾക്ക് അവ൪ ജോലിചെയ്യുന്ന രാജ്യങ്ങളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം വേണമെന്നാവശ്യപ്പെട്ട് ഷംസീ൪ നൽകിയ ഹരജി പരിഗണിക്കവെ, അന്യസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവ൪ക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് നേരത്തേ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രസ്തുത നിരീക്ഷണം അടിസ്ഥാനമാക്കിയാണ് ഷംസീ൪ വയലിൽ മുൻഹരജിയിൽ ഭേദഗതി വരുത്തി പുതിയത് നൽകിയത്.
സ൪ക്കാ൪ ജീവനക്കാ൪ക്ക് ലഭിക്കുന്ന അവകാശം മറ്റുള്ളവ൪ക്കും ലഭിക്കണം. 30,7149736 പേ൪ അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടന്നാണ് 2001ലെ സെൻസസ് കണക്ക്. ജനസംഖ്യയുടെ 29 ശതമാനത്തോളം വരുമിത്. പ്രവാസി വോട്ടവകാശം പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതി, അന്യസംസ്ഥാനത്ത് ജോലിയെടുക്കുവ൪ക്ക് വോട്ടുചെയ്യാനുള്ള അവസരം നൽകുന്നതും പരിഗണിക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ മുഖേന സമ൪പ്പിച്ച പുതിയ ഹരജിയിൽ ഷംസീ൪ ചൂണ്ടിക്കാട്ടി. കേസ് ഒക്ടോബ൪ 31ന് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. പ്രവാസികൾക്ക് ഇ-വോട്ട് അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അടുത്ത ആഴ്ച സുപ്രീംകോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.