ബോകോ ഹറാം തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചു
text_fieldsയുവാണ്ടെ: കാമറൂണിൽ നൈജീരിയൻ വിമത സംഘടനയായ ബോകോ ഹറാം തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന പത്ത് ചൈനീസ് പൗരന്മാ൪ ഉൾപ്പെടെ 27പേരെ വിട്ടയച്ചു. കാമറൂൺ പ്രസിഡൻറ് പോൾ ബിയയാണ് ഇക്കാര്യം അറിയിച്ചത്. വിട്ടയക്കപ്പെട്ടവരെല്ലാം ആരോഗ്യവാന്മാരും സുരക്ഷിതരുമാണെന്ന് അദ്ദേഹം പറഞ്ഞു. മേയ് 16ന് വാസയിലും ജൂലൈ 27ന് കൊലോഫതായിൽനിന്നും തട്ടിക്കൊണ്ടുപോയ ഇവരെ കാമറൂൺ അധികൃത൪ക്കാണ് കൈമാറിയത്. ഇവരെ വിട്ടയച്ചതിൻെറ കാരണം വ്യക്തമല്ല. വിട്ടയക്കപ്പെട്ടവരിൽ കാമറൂൺ ഉപപ്രധാനമന്ത്രിയുടെ ഭാര്യയും ഉൾപ്പെടും. ചൈനീസ് പൗരന്മാരെ സൈനിക വിമാന മാ൪ഗം യുവാണ്ടെയിൽ എത്തിച്ചു. കാമറൂണിൻെറ നൈജീരിയൻ അതി൪ത്തിയായ വാസയിലെ നി൪മാണ ക്യാമ്പിൽനിന്നാണ് ചൈനക്കാരെ തട്ടിക്കൊണ്ടുപോയത്. ബോകോ ഹറാമിൻെറ ശക്തമായ സാന്നിധ്യമുള്ള നൈജീരിയയുമായി 2000ലേറെ കിലോമീറ്റ൪ കാമറൂൺ അതി൪ത്തി കാമറൂൺ പങ്കിടുന്നുണ്ട്. വിദേശികളെ തട്ടിക്കൊണ്ടുപോയതിൻെറ ഉത്തരവാദിത്തം ബോകോ ഹറാം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.