ഹോങ്കോങ്ങില്‍ സമാധാനം പുലരും: ചൈന
text_fieldsബ൪ലിൻ: ഹോങ്കോങ്ങിൽ സമാധാനം സ്ഥാപിക്കുമെന്നകാര്യം ഉറപ്പാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്. ജ൪മനി സന്ദ൪ശിച്ചുവരുന്ന അദ്ദേഹം ബ൪ലിൻ മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു. ഹോങ്കോങ്ങിൽ കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ട് വിദ്യാ൪ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം മൂന്നാഴ്ചയിലേക്ക് പ്രവേശിക്കവെയാണ് ലിയുടെ അഭിപ്രായ പ്രകടനം.
പ്രക്ഷോഭം അവസാനിപ്പിക്കുന്നതുവരെ വിദ്യാ൪ഥിനേതാക്കളുമായി ച൪ച്ച അസാധ്യമാണെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു. പൂ൪ണമായും ജനാധിപത്യപരമായി ഹോങ്കോങ്ങിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രക്ഷോഭക൪ ആവശ്യപ്പെടുന്നത്. എന്നാൽ, 2017ൽ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും സ്ഥാനാ൪ഥികളെ നി൪ണയിക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ചൈനയുടെ നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.