സുനന്ദ പുഷ്കറിന്‍െറ മരണം: ദേശീയ വനിതാ കമീഷന്‍ ഇടപെടുന്നു
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറിൻെറ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷൻ ഡൽഹി പൊലീസിൽനിന്ന് റിപ്പോ൪ട്ട് ആവശ്യപ്പെട്ടു. സുനന്ദയുടെ മരണം വിഷം അകത്തു ചെന്നാണെന്നും ദേഹത്ത് സംശയകരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നുമുള്ള പുതിയ പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് വനിതാ കമീഷൻ ഇടപെട്ടത്.
സുനന്ദയുടെ മരണത്തെക്കുറിച്ച് നിലനിൽക്കുന്ന സംശയത്തിൻെറ പശ്ചാത്തലത്തിലാണ് കമീഷൻ വിഷയത്തിൽ ഇടപെടുന്നതെന്ന് കമീഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. അതിനിടെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം, താൻ സാക്ഷിയായ സുപ്രധാന വിവരം വെളിപ്പെടുത്തുമെന്ന് സുനന്ദ തരൂരിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേച്ചൊല്ലി ശശി തരൂ൪ സുനന്ദയെ കൈയേറ്റം ചെയ്തിരുന്നുവെന്നും ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് സ്വാമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൻെറ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച സ്വാമി, സുനന്ദയുടെ മരണം കൊലപാതകമാണെന്ന തൻെറ വാദം ശരിയെന്ന് തെളിഞ്ഞുവരുകയാണെന്ന് പറഞ്ഞു.
മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്ന സുനന്ദയുടെ ബന്ധുവിനെ അറിയില്ളെന്നും ജീവിതത്തിൽ കണ്ടിട്ടില്ളെന്നും ശശി തരൂ൪ പാലക്കാട്ട് വ്യക്തമാക്കി. പൊലീസ് അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോ൪ട്ട് പുറത്തുവരുന്നത് കാത്തിരിക്കുകയാണെന്നും തരൂ൪ പറഞ്ഞു. സുനന്ദ പുഷ്ക൪ വിഷയത്തിൽ പാ൪ട്ടി തരൂരിനെതിരെ നടപടി ആലോചിച്ചിട്ടില്ളെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. അന്വേഷണത്തിൻെറ ഓരോ ഘട്ടത്തിൽ വരുന്ന വിവരങ്ങളനുസരിച്ച് തീരുമാനമെടുക്കാനാവില്ല. അന്തിമ റിപ്പോ൪ട്ട് വരട്ടെയെന്നും സിങ്വി പറഞ്ഞു. അതിനിടെ, വിഷയത്തിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ടെന്നും ഉയ൪ന്നുവന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.