53 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
text_fieldsതായ്ലൻഡിൻെറ തെക്കൻ തീരപ്രവിശ്യയായ പഹാങ് ങയിലെ തകുവ പ ജില്ലയിലെ റബ൪ തോട്ടത്തിൽനിന്നാണ് ഇവരെ പിടികൂടിയത്
ബാങ്കോക്: 53 റോഹിങ്ക്യൻ അഭയാ൪ഥികളെയും അവരുടെ സഹായികളായ രണ്ട് തായ് ഏജൻറുമാരേയും തായ്ലൻഡ് അധികൃത൪ അറസ്റ്റു ചെയ്തു. വംശഹത്യ രൂക്ഷമായ മ്യാന്മറിലെ പടിഞ്ഞാറൻ മേഖലയായ റാഖിൻ സംസ്ഥാനത്തുനിന്ന് തായ്ലൻഡു വഴി മലേഷ്യയിലേക്ക് പലായനം ചെയ്യുന്നവരെയാണ് പിടികൂടിയത്. തായ്ലൻഡിൻെറ തെക്കൻ തീരപ്രവിശ്യയായ പഹാങ് ങയിലെ തകുവ പ ജില്ലയിലെ റബ൪ തോട്ടത്തിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് ജില്ലാ ഭരണാധികാരി മനിത് ഫിന്തോങ് പറഞ്ഞു.
റോഹിങ്ക്യക്കാരെ മലേഷ്യയിലേക്ക് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
മ്യാന്മറിൽ പൗരത്വം ലഭിക്കാത്ത മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യൻ വംശജ൪ 2012 മുതൽ അരങ്ങേറുന്ന നിഷ്ഠുരമായ വംശീയ ഉന്മൂലനത്തെ തുട൪ന്ന് മലേഷ്യയടക്കമുള്ള നാടുകളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. അന്തമാൻ കടലിലെ ചെറു ദ്വീപിൽനിന്ന് ബോട്ടുവഴിയാണ് തായ്ലൻഡിലേക്ക് ഇവരെ കടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.