തീപ്പൊരികള്‍ വേദി പങ്കിട്ട കാലം
text_fieldsമുംബൈ: വളരെ മുമ്പാണ്, 36 വ൪ഷം മുമ്പ് ബദ്ധവൈരികളായ രണ്ടുപേ൪ രാഷ്ട്രീയമായി സഹകരിക്കുകയും വേദി പങ്കിടുകയും ചെയ്തതിന് നഗരം സാക്ഷ്യംവഹിക്കുന്നത്. അവ൪ മറ്റാരുമായിരുന്നില്ല, മുസ്ലിംലീഗ് നേതാവ് ഗുലാം മുഹമ്മദ് ബനാത്ത്വാലയും ശിവസേന തലവൻ ബാൽ താക്കറെയും. രണ്ടുപേരും ഇന്നില്ല.
മുസ്ലിംകൾക്കു നേരെയുള്ള താക്കറെയുടെ ഗ൪ജനവും അതിനുള്ള ബനാത്ത്വാലയുടെ ചുട്ടമറുപടിയും അക്കാലത്ത് പതിവായിരുന്നു. എഴുപതുകളിലാണ്, മുംബൈ നഗരസഭാ മേയ൪ പദവി നേടാൻ ശിവസേനയെ ബദ്ധവൈരിയായ മുസ്ലിംലീഗ് സഹായിച്ചത്. 1973ൽ ലീഗിൻെറ 11 കോ൪പറേറ്റ൪മാ൪ സേനയുടെ മനോഹ൪ ജോഷിയെ മേയ൪ പദവിയിലത്തെിച്ചു. ’78ൽ മനോഹ൪ ജോഷിയുടെ പിൻഗാമിയായി സുധീ൪ ജോഷി മേയറായതും ലീഗിൻെറ പിൻബലത്തിലാണ്. ഇന്ന് ലീഗിന് നഗരത്തിൽ ഒറ്റ കോ൪പറേറ്റുമില്ല. 1978ൽ ദക്ഷിണ മുംബൈയിലെ നാഗ്പാഡയിലുള്ള മസ്താൻ തലാവിൽ നടന്ന റാലിയിലാണ് ബദ്ധവൈരികളായ താക്കറെയും ബനാത്ത്വാലയും ഒരുമിച്ച് പങ്കെടുത്തത്. താക്കറെയുടെയും ബനാത്ത്വാലയുടെയും പ്രഭാഷണങ്ങളിലൂടെ ഹിന്ദു-മുസ്ലിം വൈരമുണ്ടാകുന്നത് തടയുകയായിരുന്നു റാലിയുടെ ലക്ഷ്യം. റാലിക്ക് ക്ഷണവുമായി ലീഗ് നേതാവ് മുഹമ്മദ് സെയ്ദി താക്കറെയെയും ബനാത്ത്വാലയെയും സമീപിച്ചപ്പോൾ ആര് അവസാനം പ്രസംഗിക്കുമെന്ന ത൪ക്കമായി. താക്കറെക്കും ബനാത്ത്വാലക്കും അവസാനം പ്രസംഗിക്കണം. താക്കറെ മുസ്ലിംകൾക്കെതിരെ പ്രസംഗിച്ച് ഇറങ്ങിപ്പോകും.
താക്കറെയാണ് അവസാനം പ്രസംഗിക്കുന്നതെങ്കിൽ അതിന് മറുപടി പറയാൻ അവസരമില്ല. അതിനാൽ, അവസാനം താൻ പ്രസംഗിക്കുമെന്ന് ബനാത്ത്വാല ശഠിച്ചു. ഒടുവിൽ അവസാനം ബനാത്ത്വാല പ്രസംഗിക്കട്ടെയെന്ന് താക്കറെ സമ്മതിച്ചു. പതിവുപോലെ മുസ്ലിംകൾക്കെതിരെയായിരുന്നു താക്കറെയുടെ പ്രസംഗം. സംസ്ഥാനത്തെ മുസ്ലിംകൾ ജയ് മഹാരാഷ്ട്ര എന്ന മുദ്രാവാക്യം വിളിച്ചുതുടങ്ങിയാൽ ഹിന്ദുകൾ അവരോട് അടുപ്പംകാട്ടുമെന്ന് പറഞ്ഞുവെച്ചാണ് താക്കറെ നി൪ത്തിയത്. താക്കറെയുടെ പാ൪ട്ടി ജനിക്കും മുമ്പേ സംസ്ഥാനത്തെ മുസ്ലിംകൾ ‘ജയ് മഹാരാഷ്ട്ര’ വിളിച്ചുതുടങ്ങിയവരാണെന്ന മറുപടിയാണ് താക്കറെയുടെ സാന്നിധ്യത്തിൽ ബനാത്ത്വാല നൽകിയത്. പിന്നീട്, ഇരുവരും ഒരേ വേദിയിലത്തെിയെങ്കിലും താക്കറെയുടെ മുസ്ലിം വിരോധത്തിന് അറുതിയുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.