വിക്രമനെ പയ്യന്നൂര്‍ ആശുപത്രിയില്‍ എത്തിച്ച കാര്‍ കസ്റ്റഡിയില്‍
text_fieldsകണ്ണൂ൪: കതിരൂരിൽ ആ൪.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി വിക്രമനെ ചികിത്സക്ക് കണ്ണൂരിൽ നിന്ന് പയ്യന്നൂ൪ സഹകരണ ആശുപത്രിയിലത്തെിക്കാൻ ഉപയോഗിച്ച കാ൪ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. കാറുടമസ്ഥനും ഡ്രൈവറുമായ ബക്കളം സ്വദേശി ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കെ.എൽ-59 സി 2610 ചുവന്ന ആൾട്ടോ കാറാണ് പിടിച്ചെടുത്തത്.
മനോജ് കൊല്ലപ്പെട്ട സെപ്റ്റംബ൪ ഒന്നിന് വൈകീട്ട് കണ്ണൂരിലേക്കെന്ന് പറഞ്ഞ് ‘ദേശാഭിമാനി’ സ൪ക്കുലേഷൻ വിഭാഗത്തിലെ ഫീൽഡ് വ൪ക്ക൪ കൃഷ്ണനാണ് അയൽക്കാരനായ ഷാജുവിൻെറ കാ൪ വിളിച്ചത്. കണ്ണൂരിലത്തെിയപ്പോൾ അവിടെ നി൪ത്തിയിട്ട ബൊലേറൊ ജീപ്പിന് സമീപം നി൪ത്താൻ പറഞ്ഞതായി ഷാജുവിൻെറ മൊഴിയിൽ പറയുന്നു. അപ്പോൾ മഴയുണ്ടായിരുന്നു. കൃഷ്ണൻെറ നി൪ദേശ പ്രകാരം പെട്രോൾ ബങ്കിലേക്ക് കാ൪ മാറ്റി. കൃഷ്ണൻ 1,000 രൂപയുടെ പെട്രോൾ അടിച്ചു. കൃഷ്ണനും മറ്റൊരാളും കാറിൽ കയറി പയ്യന്നൂരിലേക്ക് പോകാൻ പറഞ്ഞു.
ആശുപത്രിയിൽ നിന്ന് ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് മടങ്ങിയത്. വരുന്ന വഴി തളിപ്പറമ്പ് ലൂ൪ദ് ആശുപത്രിക്ക് സമീപം കാ൪ നി൪ത്തുകയും രണ്ടുപേരും ഇറങ്ങുകയും ചെയ്തു. പിന്നീട് കൃഷ്ണൻ മാത്രമാണ് തിരിച്ചത്തെിയത്.
മനോജ് വധം സംബന്ധിച്ച പത്രവാ൪ത്തയിൽ ചുവന്ന ആൾട്ടോ കാറിലാണ് വിക്രമൻ പയ്യന്നൂരിലത്തെിയത് എന്നുണ്ടായിരുന്നു. അപ്പോഴാണ് കാറിൽ യാത്ര ചെയ്തത് പ്രതിയാണെന്ന് അറിഞ്ഞത് -ഇങ്ങനെ ഷാജുവിൻെറ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിക്രമന് സഹായത്തിന് പോയ പാട്യം സൊസൈറ്റിയുടെ ബൊലേറൊ ജീപ്പ് പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.